European Football Foot Ball Top News transfer news

സിയെക്കിന്‍റെ പ്രൊഫൈലില്‍ താല്‍പര്യം ; ചെല്‍സിയുമായി ചര്‍ച്ച ആരംഭിക്കാന്‍ ഒരുങ്ങി ടോട്ടന്‍ഹാം

August 25, 2022

സിയെക്കിന്‍റെ പ്രൊഫൈലില്‍ താല്‍പര്യം ; ചെല്‍സിയുമായി ചര്‍ച്ച ആരംഭിക്കാന്‍ ഒരുങ്ങി ടോട്ടന്‍ഹാം

വിങ്ങർ ഹക്കിം സിയെക്കിന്  മേല്‍ ചെല്‍സിയുടെ  ലണ്ടന്‍ ചിര വൈരികള്‍ ആയ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിന്  നേരിയ താല്‍പര്യം ഉടലെടുത്തിരിക്കുന്നു.ഈ സമറില്‍ ഇതുവരെ  സ്പർസ് ഏഴ് കളിക്കാരെ അവരുടെ ടീമിലേക്ക് ചേർത്തിട്ടുണ്ട്, പക്ഷേ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് അവർ കൂടുതൽ സൈനിംഗുകൾ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്.

Tottenham interested in signing Chelsea's Ziyech?

റോമ മിഡ്ഫീൽഡർ നിക്കോളോ സാനിയോളോയെ സൈൻ ചെയ്യാൻ അന്റോണിയോ കോണ്ടെ  ആഗ്രഹിച്ചിരുന്നു, എന്നാൽ താരം സീരി എയിൽ തുടരാൻ തീരുമാനിച്ചതിനാല്‍ ഇപ്പോള്‍ ഒരു ബദല്‍ ഓപ്ഷന്‍ തിരയുകയാണ് ടോട്ടന്‍ഹാം.ഈ സീസണിൽ ചെൽസിയുടെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ പകരക്കരാന്‍ ആയ താരത്തിന് കളിക്കാന്‍ ഒരു മിനുട്ട് പോലും ടുഷല്‍ നല്‍കിയില്ല.ഞായറാഴ്ച ലീഡ്‌സ് യുണൈറ്റഡിനോട് ബ്ലൂസ്  തോറ്റ മത്സരം ആയിരുന്നു താരത്തിന്‍റെ ഈ കാമ്പെയിനിലെ ആദ്യ മത്സരം.എസി മിലാന്‍,അയാക്സ് ടീമുകള്‍ താരത്തിന്‍റെ കരാറിനെ ചൊല്ലി ചെല്‍സിയുമായി ചര്‍ച്ച നടത്തി എങ്കിലും ഇപ്പോള്‍ സൈനിംഗ് ഉറപ്പിക്കാന്‍ സാധ്യത കൂടുതല്‍ ടോട്ടന്‍ഹാമിന് തന്നെ ആണ്.

Leave a comment