EPL 2022 European Football Foot Ball Top News transfer news

ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യാനുള്ള വിപുലമായ ചർച്ചയിലാണ് വെസ്റ്റ് ഹാം

August 25, 2022

ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യാനുള്ള വിപുലമായ ചർച്ചയിലാണ് വെസ്റ്റ് ഹാം

40 മില്യൺ യൂറോ  ഓഫർ സമർപ്പിച്ചതിന് ശേഷം ലിയോൺ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ സൈൻ ചെയ്യുന്നതിനുള്ള വിപുലമായ ചർച്ചകൾ വെസ്റ്റ് ഹാം യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുകയാണ്.ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്‌സ്‌പർ തുടങ്ങിയ ടീമുകൾ ഈ സമറില്‍ താരത്തിന്‍റെ പുതിയ അപ്ഡേറ്റുകള്‍ക്ക് വേണ്ടി  ലിയോണുമായി ബന്ധപ്പെട്ടിരുന്നു.

West Ham 'in advanced talks to sign Paqueta after £33.7m bid'

എന്നിരുന്നാലും, വെസ്റ്റ് ഹാം താരത്തിന്‍റെ വ്യക്തിഗത നിബന്ധനകൾക്ക് മേൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നു ദി അത്ലറ്റിക്ക് വെളിപ്പെടുത്തി.അതേസമയം, ബ്രസീലിന്റെ ഏജന്റ് ലണ്ടനിലാണെന്നും അടുത്ത ആഴ്ച സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് വെസ്റ്റ് ഹാമിലെക്ക് മാറാന്‍ ആണ്  താരത്തിന്‍റെ ആഗ്രഹം എന്നും സ്കൈ സ്പോർട്സ് ന്യൂസ് അവകാശപ്പെടുന്നു. മുന്‍ എസി മിലാന്‍ താരം 2020 ല്‍ ആണ് ലിയോണിലേക്ക് ചേക്കേറിയത്.കഴിഞ്ഞ സീസണില്‍ ലിയോണ്‍  ലീഗില്‍ എട്ടാമാതായി ഫിനിഷ് ചെയ്യുകയും സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയും ചെയ്തെങ്കിലും 11 ഗോളുകളും അസിസ്റ്റും ഉള്‍പ്പെട്ട  താരത്തിന്‍റെ പ്രകടനം എടുത്തു പറയേണ്ടത് ആണ്.

Leave a comment