European Football Foot Ball Top News transfer news

ചാമ്പ്യന്‍സ് ലീഗിലേക്കുള്ള ഗ്രൂപ്പ് ഘട്ടം , യുവേഫ നറുക്കെടുപ്പ് ഇന്ന്

August 25, 2022

ചാമ്പ്യന്‍സ് ലീഗിലേക്കുള്ള ഗ്രൂപ്പ് ഘട്ടം , യുവേഫ നറുക്കെടുപ്പ് ഇന്ന്

ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ്  ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് തുർക്കിയിലെ ഇസ്താംബൂളിൽ വെച്ചു  നടക്കും.ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് ചടങ്ങ്.യുസിഎല്‍  ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ സെപ്റ്റംബർ 6 ന് ആരംഭിച്ച് നവംബർ 2 ന് അവസാനിക്കും.15 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള 32 ടീമുകൾ ഹോം ആൻഡ് എവേ റൗണ്ട്  മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടും.

Champions League round of 16: Meet the teams | UEFA Champions League | UEFA .com

ഒരേ രാജ്യത്തു നിന്നുള്ള ടീമുകൾക്ക് ഒരേ ഗ്രൂപ്പിൽ ആയിരിക്കാൻ കഴിയില്ല എന്ന നിയമം യുവേഫ വളരെ കര്‍ശനമായി തുടരുന്നു.ഓരോ ഗ്രൂപ്പില്‍ നിനും രണ്ടു ടീമുകള്‍ അടുത്ത നോക്കൌട്ട് റൌണ്ടിലേക്ക് കടക്കും.നവംബർ 20-ന് ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിനാൽ ആണ്  ഈ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ പതിവിലും നേരത്തെ  സെപ്റ്റംബർ 6-ന് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം 16-ാം റൗണ്ട് ഫെബ്രുവരി 14-ന് ആണ് നോക്കൌട്ട് മത്സരങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്.

Leave a comment