EPL 2022 European Football Foot Ball Top News transfer news

സിറ്റിക്കെതിരായ പ്രകടനത്തോടെ അലൻ സെന്റ്-മാക്സിം യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു

August 24, 2022

സിറ്റിക്കെതിരായ പ്രകടനത്തോടെ അലൻ സെന്റ്-മാക്സിം യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു

ന്യൂകാസിൽ യുണൈറ്റഡ് ആക്രമണകാരിയായ അലൻ സെന്റ്-മാക്സിമിനു വേണ്ടി ഒരു നീക്കം നടത്താന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നതായി ഒരു റിപ്പോർട്ട്.നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തില്‍ താരത്തിന്‍റെ തിളക്കമാര്‍ന്ന പ്രകടനം പലരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.കഴിഞ്ഞ സീസണിൽ ന്യൂകാസിലിനെ തരംതാഴ്ത്തുന്നതിൽ നിന്ന് കരകയറ്റാന്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം 35 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Man United lining up bid for Allan Saint-Maximin?

 

സമ്മറില്‍ താരത്തിന്‍റെ കരാര്‍ നേടുന്നതിന് ലണ്ടൻ ക്ലബുകള്‍ ആയ ചെൽസിയും ടോട്ടൻഹാം ഹോട്സ്പറും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.താരത്തിനെ ന്യൂ കാസിലില്‍ നിന്ന് കൊണ്ട് പോരുന്നത് വളരെ അധികം  വെല്ലുവിളികള്‍ നിറഞ്ഞ കടമ്പ തന്നെ ആണ്.താരം തങ്ങളുടെ സ്ക്വാഡ് നിര്‍മാണത്തില്‍ വലിയ പങ്ക് വഹിക്കുന്നു എന്നും അതിനാല്‍ വില്പന ഓരോപ്ഷനിലും ഇല്ല എന്ന് പറഞ്ഞ അദ്ദേഹം താരത്തിന്റെ ന്യൂ കാസില്‍ ജേഴ്സിയിലെ ഏറ്റവും മികച്ച പ്രകടനം സിറ്റിക്ക് നേരെ ആയിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

Leave a comment