EPL 2022 European Football Foot Ball Top News transfer news

ചെല്‍സിയുടെ മൂന്നാമത്തെ ഒഫീഷ്യല്‍ ബിഡും ലെസ്റ്റര്‍ നിരസിച്ചു

August 24, 2022

ചെല്‍സിയുടെ മൂന്നാമത്തെ ഒഫീഷ്യല്‍ ബിഡും ലെസ്റ്റര്‍ നിരസിച്ചു

ഡിഫൻഡർ വെസ്ലി ഫൊഫാനയ്ക്കായി ചെൽസിയുടെ 70 മില്യൺ പൗണ്ടിന്റെ മൂന്നാമത്തെ ബിഡ് ലെസ്റ്റർ സിറ്റി നിരസിച്ചതായി റിപ്പോർട്ട്.ഈ , ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് മറ്റൊരു സെൻട്രൽ ഡിഫൻഡറെ റിക്രൂട്ട് ചെയ്യാൻ ചെല്‍സി വളരെ ഏറെ ആഗ്രഹിക്കുന്നു. ഫൊഫാന തന്നെ ആണ്  അവരുടെ പ്രാഥമിക ലക്ഷ്യം.

Leicester 'reject fresh £70m bid from Chelsea for Wesley Fofana'

ടീം വിടണം എന്ന തന്റെ ആവശ്യം അദ്ദേഹം ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ട്.അത് മൂലം ആയിരിക്കണം സതാംപ്ടണിനെതിരായ പ്രീമിയർ ലീഗ് മത്സരത്തില്‍ മാച്ച്‌ഡേ സ്ക്വാഡിൽ അദ്ധേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല.50 മില്യണിനും 60 മില്യണിനും ചെല്‍സി നല്‍കിയ ആദ്യ രണ്ടു ഒഫീഷ്യല്‍ ബിഡുകള്‍ ലെസ്റ്റര്‍ നിരസിച്ചിരുന്നു.80 മില്യണ് കൂടുതല്‍ പണം ലഭിച്ചാലേ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ലെസ്റ്റര്‍ ആഗ്രഹിക്കുന്നുള്ളൂ.ഇനി ചെല്‍സി ഒരു നാലാമത്തെ ബിഡ് സമര്‍പ്പിക്കുമോ എന്നതില്‍ ഒരുറപ്പും ഇല്ല.ഫോഫാനയെ പിന്തുടരുന്നതിൽ ചെൽസി പരാജയപ്പെട്ടാൽ, ബ്രൈറ്റൺ & ഹോവ് അൽബിയോണിന്റെ ആദം വെബ്‌സ്റ്ററിനെ ആണ് ക്ലബ് മാനെജ്മെന്റ് അടുത്ത ഓപ്ഷന്‍ ആയി കാണുന്നത്.

 

Leave a comment