EPL 2022 European Football Foot Ball Top News transfer news

റയൽ മാഡ്രിഡിൽ നിന്നുള്ള കാസെമിറോയുടെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു

August 23, 2022

റയൽ മാഡ്രിഡിൽ നിന്നുള്ള കാസെമിറോയുടെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു

നാല് വർഷത്തെ കരാറില്‍ കാസെമിറോ റയൽ മാഡ്രിഡിൽ നിന്ന് ക്ലബ്ബിലെത്തിയതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.ലിവർപൂളുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ് തിങ്കളാഴ്ച വൈകുന്നേരം ഓൾഡ് ട്രാഫോർഡ് കാണികൾക്ക് മുന്നേ താരത്തിനെ ക്ലബ് പ്രദര്‍ശിപ്പിച്ചു.

What Real Madrid think about Casemiro behind the scenes ahead of Man Utd  transfer | Football | Sport | Express.co.uk

മാഞ്ചസ്റ്റർ യുണൈറ്റഡിലും പ്രീമിയർ ലീഗിലും ഒരു പുതിയ വെല്ലുവിളി ആരംഭിക്കാനുള്ള അവസരം തനിക്ക് ആവേശം നല്‍കുന്നു എന്ന് അദ്ദേഹം പറഞ്ഞു.കരിയറിൽ നിരവധി മികച്ച മാനേജർമാരുമായി താൻ പ്രവർത്തിച്ചിട്ടുണ്ട്, എറിക് ടെന്‍ ഹാഗിന്‍റെ ആശയങ്ങൾ കേള്‍ക്കുകയും അതില്‍ വരാനിരിക്കുന്ന സീസണില്‍ പങ്കാളിയാവാനും താന്‍ ഏറെ ആഗ്രഹിക്കുന്നു എന്ന് ബ്രസീലിയന്‍ താരം കാസെമിറോ ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു.2013-ൽ സാവോപോളോയിൽ നിന്ന് റയൽ മാഡ്രിഡിൽ ചേർന്ന മിഡ്ഫീൽഡർ സ്പാനിഷ് ടീമിനായി 336 മത്സരങ്ങൾ കളിച്ച് 31 ഗോളുകളും 29 അസിസ്റ്റുകളും സംഭാവന നല്‍കി.കാസെമിറോ ഈ ആഴ്ച അവസാനം തന്റെ പുതിയ ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തും, ശനിയാഴ്ച നടക്കുന്ന  സതാംപ്ടണുമായുള്ള മത്സരത്തില്‍ ടീമിന് ഒപ്പം താരം  അരഞ്ഞേറ്റം നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍.

Leave a comment