European Football Foot Ball Top News transfer news

സാമുവൽ ഉംറ്റിറ്റിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ടീമായ ലെച്ചെ ബാഴ്സയുമായി ചര്‍ച്ചകള്‍ തുടരുന്നു

August 20, 2022

സാമുവൽ ഉംറ്റിറ്റിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ടീമായ ലെച്ചെ ബാഴ്സയുമായി ചര്‍ച്ചകള്‍ തുടരുന്നു

ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ ഫ്രഞ്ച് സെന്റർ ബാക്ക് സാമുവൽ ഉംറ്റിറ്റിയെ സൈൻ ഔട്ട് ചെയ്യാൻ ഇറ്റാലിയൻ ടീം ലെച്ചെ   ബാഴ്‌സലോണയുമായി ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ വരും ദിവസങ്ങളിൽ തുടരും.ജെറാർഡ് പിക്വെ, റൊണാൾഡ് അരൗഹോ, എറിക് ഗാർസിയ എന്നിവരും ഉൾപ്പെടുന്ന ഒരു സെന്റർ ബാക്ക് ഒപ്ഷനുകളിലെക്ക് ജൂൾസ് കൗണ്ടെയും ആൻഡ്രിയാസ് ക്രിസ്റ്റെൻസണും വന്നതോടെ ഫ്രഞ്ച് താരത്തിന്‍റെ ബാഴ്സയിലെ റോള്‍ അപ്രധാനം ആയി.

Samuel Umtiti | 2021/2022 player page | Defender | FC Barcelona Official  website

28 കാരനായ ഉംറ്റിറ്റിക്ക് പുതിയ ഒരു പ്രൊജക്റ്റ്‌ വളരെ അനിവാര്യം ആണ്.2016 ലെ വേനൽക്കാലത്ത് ലിയോണിൽ നിന്ന് ബാഴ്‌സലോണയിൽ ചേർന്ന അദ്ദേഹം ക്യാമ്പ് നൗവിലെ തന്റെ ആദ്യ രണ്ട് വർഷങ്ങളിൽ മികച്ച രീതിയില്‍ പ്രതിരോധം കൈകാര്യം ചെയ്തു.എന്നാല്‍ 2018 റഷ്യന്‍  വേള്‍ഡ് കപ്പിന് ശേഷം താരത്തിനെ പരിക്കുകള്‍ അലട്ടിയിരുന്നു.സെവിയ്യയില്‍ നിന്ന് ലെന്‍ഗ്ലറ്റിന്റെ വരവോടെ ആദ്യ ഇലവനിലെ സ്ഥാനം ഉംറ്റിറ്റിക്ക് നഷ്ട്ടമായി.

Leave a comment