European Football Foot Ball Top News transfer news

ഇന്റർ മിലാൻ മിഡ്ഫീൽഡർ സെസാരെ കസാഡെയെ സൈൻ ചെയ്തതായി ചെൽസി സ്ഥിരീകരിച്ചു

August 19, 2022

ഇന്റർ മിലാൻ മിഡ്ഫീൽഡർ സെസാരെ കസാഡെയെ സൈൻ ചെയ്തതായി ചെൽസി സ്ഥിരീകരിച്ചു

ഇന്റർ മിലാൻ മിഡ്ഫീൽഡർ സീസര്‍  കസാഡെയുടെ സൈനിംഗ് പൂർത്തിയാക്കിയതായി ചെൽസി അറിയിച്ചു.ഇതിനകം പല മുന്‍നിര സൈനിങ്ങുകളും നടത്തിയ ചെല്‍സിക്ക് ഇനിയും താരങ്ങളെ ടീമില്‍ എത്തിക്കാന്‍ താല്‍പര്യമുണ്ട്.ഒരു പുതിയ സെന്റർ ബാക്ക്, സെന്റർ ഫോർവേഡ് എന്നീ പോസിഷനുകളില്‍ കളിക്കാനുള്ള താരങ്ങളെ ഇപ്പോഴും ചെല്‍സി തേടുന്നുണ്ട്.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആറ് വർഷത്തെ കരാർ ഒപ്പിടാൻ ഇറ്റലി അണ്ടർ 19 ഇന്റർനാഷണൽ താരം സമ്മതിച്ചു എന്നാണ് ചെല്‍സി വെളിപ്പെടുത്തിയിരിക്കുന്നത്.ഒരു ഫീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പറയുന്നത് 15 മില്യൺ യൂറോ ഫീസും ആഡ് ഓണ്‍ ഉള്‍പ്പടെ 5 മില്യണ്‍ യൂറോയും ആണ് ഡീലില്‍ ഉള്‍പ്പെടുന്നത്.കുറച്ചുകാലമായി ട്രാക്ക് ചെയ്ത കളിക്കാരനാണ് സിസേർ എന്നും  ഇപ്പോൾ ചെൽസിയിൽ ചേരാൻ അദ്ദേഹം സമ്മതിച്ചതിൽ സന്തോഷം ഉണ്ടെന്നും  ഔദ്യോഗിക വെബ്‌സൈറ്റിനോട് സംസാരിച്ച ക്ലബ്ബിന്റെ ഡെവലപ്‌മെന്റ് മേധാവി നീൽ ബാത്ത് വെളിപ്പെടുത്തി.

Leave a comment