European Football Foot Ball Top News transfer news

ജൂൾസ് കൗണ്ടെയേ റയൽ സോസിഡാഡ് മത്സരത്തിനു മുന്നേ റെജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിയില്ല

August 19, 2022

ജൂൾസ് കൗണ്ടെയേ റയൽ സോസിഡാഡ് മത്സരത്തിനു മുന്നേ റെജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിയില്ല

റയൽ സോസിഡാഡിനെ നേരിടാന്‍ ബാഴ്സ അവരുടെ തട്ടകത്തിലേക്ക് പോകുമ്പോള്‍ വലിയ രണ്ടു താരങ്ങളുടെ അഭാവം സാവിയെ അലട്ടുന്നു.ഒന്ന് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്ക്കറ്റ്സ്,മറ്റേത് ഈ സമ്മറില്‍ ക്ലബ് സൈനിംഗ് പൂര്‍ത്തിയാക്കിയ ജൂള്‍സ് കൂണ്ടേ.രണ്ടു മഞ്ഞ കാര്‍ഡ്‌ വലക്കാനോക്കെതിരെ  നേടിയതിനാല്‍ ആണ്  ബുസ്ക്കറ്റസ് പുറത്തായത് എങ്കില്‍ കൂണ്ടെയുടെ രജിസ്റ്റർ പൂര്‍ത്തിയാക്കാന്‍ ബാഴ്സക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Jules Koundé - Player profile 22/23 | Transfermarkt

ക്യാപ്റ്റൻമാരായ ബുസ്‌കെറ്റ്‌സ്, ജെറാർഡ് പിക്വെ എന്നിവര്‍ ഇനിയും ശമ്പളം വെട്ടികുറക്കില്ല എന്ന് ക്ലബിനെ അറിയിച്ചിരുന്നു.അതിനാല്‍ ഇനിയൊരു റെജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും താരങ്ങളെ പറഞ്ഞു വിടുകയോ അല്ലെങ്കില്‍ ശമ്പളം കുറയ്ക്കാനോ ആവശ്യപ്പെടെണ്ടി വരും.ശനിയാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി യുവന്റസിനായി മെംഫിസ് ഡിപേ ക്ലബ് വിടുകയാണെങ്കിൽ മാത്രമാണ് കൗണ്ടെ രജിസ്റ്റർ ചെയ്യാനുള്ള ഏക പ്രതീക്ഷ. എന്തായാലും അത് സംഭവിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Leave a comment