European Football Foot Ball Top News transfer news

മോർഗൻ ഗിബ്സ് വൈറ്റിനായി നോട്ടിംഗ്ഹാം ഫോറസ്റ്റ് 42.5 മില്യൺ പൗണ്ടിന്റെ കരാർ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു

August 19, 2022

മോർഗൻ ഗിബ്സ് വൈറ്റിനായി നോട്ടിംഗ്ഹാം ഫോറസ്റ്റ് 42.5 മില്യൺ പൗണ്ടിന്റെ കരാർ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു

നോട്ടിംഗ്ഹാം ഫോറസ്റ്റ് മോർഗൻ ഗിബ്‌സ് വൈറ്റിനായി വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സുമായി 42.5 മില്യൺ പൗണ്ടിന്റെ കരാർ സമ്മതിച്ചതായി റിപ്പോർട്ട്.ഇമ്മാനുവൽ ഡെന്നിസ്, ചെയ്‌ഖു കോയേറ്റ്, റെമോ ഫ്രൂലർ എന്നിവരുടെ സൈനിംഗിലൂടെ പ്രീമിയര്‍ ലീഗിലേക്കുള്ള  തങ്ങളുടെ പ്രമോഷന്‍ ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ്.ഇംഗ്ലണ്ട് താരത്തിനു വേണ്ടി ഇതിനു മുന്‍പേ ഫോറസ്റ്റ് സമര്‍പ്പിച്ച  രണ്ടു ബിഡുകളും വൂള്‍വ്സ് തള്ളി കളഞ്ഞിരുന്നു.താരത്തിനു വേണ്ടി 30 മില്യണില്‍ കൂടുതല്‍ തുക അവര്‍ ആവശ്യപ്പെട്ടു.

Morgan Gibbs-White verging on eye-catching Premier League transfer with  Wolves to reluctantly admit defeat

ദി അത്‌ലറ്റിക് പറയുന്നതനുസരിച്ച്, 42.5 മില്യൺ പൗണ്ടും കൂടാതെ ആഡ് ഓണുകളും ഡീലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.2021-22 കാലയളവിൽ ഷെഫീൽഡ് യുണൈറ്റഡിൽ ലോണില്‍ ചിലവഴിച്ച താരം മികച്ച സീസന്‍ ആണ് കാഴ്ച്ചവെച്ചത്.താരത്തിനു കരാര്‍ നീട്ടി നല്‍കാന്‍ ആയിരുന്നു വൂല്‍വ്സിന്റെ തീരുമാനം,എന്നാല്‍ കൂടുതല്‍ ഗെയിം ടൈം ലഭിക്കുന്നതിനു വേണ്ടി ലക്ഷ്യമിടുന്ന താരത്തിന്‍റെ തീരുമാനം ക്ലബ് വൂള്‍വ്സ് വിടുക എന്നതായിരുന്നു.

Leave a comment