European Football Foot Ball Top News transfer news

റാബിയോട്ടിന്റെ അമ്മ യുണൈറ്റഡിന് മുന്നില്‍ വില്ലത്തി ആയി തുടരുന്നു

August 11, 2022

റാബിയോട്ടിന്റെ അമ്മ യുണൈറ്റഡിന് മുന്നില്‍ വില്ലത്തി ആയി തുടരുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുമെന്ന് കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്ത സൃഷ്ട്ടിച്ച അഡ്രിയൻ റാബിയോട്ട് യുവന്റസിനൊപ്പം തുടരുന്ന കാര്യം  പരിഗണിക്കുന്നതായി റിപ്പോർട്ട്.റെഡ് ഡെവിൾസ് മിഡ്ഫീൽഡർക്കായി യുവന്റസുമായി 15 മില്യൺ പൗണ്ട് ഫീസായി ഇതിനകം സമ്മതിച്ചിട്ടുണ്ട്, ഇത് ഒരു ആഡ്-ഓണുകൾ ഉപയോഗിച്ച് 20 മില്യൺ പൗണ്ടായി ഉയരാം.എന്നിരുന്നാലും യുണൈറ്റഡ്  താരവുമായി  വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചിട്ടില്ല.

Man United target Rabiot considering Juventus stay?

റാബിയോട്ട്   തന്റെ നിലവിലെ 5.93 മില്യൺ ശമ്പളം പ്രതിവർഷം 8.46 മില്യണായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു.ദി സൺ പറയുന്നതനുസരിച്ച് താരത്തിന്‍റെ ഏജന്റും ക്ലബും തമ്മില്‍ ഒരു ഡീല്‍ നടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.താരത്തിന്‍റെ മാതാവായ വെറോണിക്ക് റാബിയോട്ടുമായി ഒരു ഡീല്‍ പൂര്‍ത്തീകരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് പരസ്യമായ രഹസ്യം ആണ്.അമ്മ കാരണം ആണ്  അദ്ധേഹത്തിന്റെ കരിയറിന് സ്ഥിരത ലഭിക്കാത്തത് എന്നും വര്‍ത്തമാനം ഇതിനു മുന്‍പേ പലയിടങ്ങളിലും കേട്ടിരുന്നു.ഫ്രഞ്ച് താരങ്ങള്‍ ആയ എംബാപ്പേ,പോള്‍ പോഗ്ബ എന്നിവരെ സ്റ്റേഡിയത്തില്‍ ഇരുന്നു വിമര്‍ശിച്ചു എന്നും താരങ്ങളുടെ കുടുംബക്കാരെ അതിക്ഷേപ്പിച്ചു എന്ന പേരില്‍ കുറെ മാസങ്ങള്‍ക്ക് മുന്നേ വിവാദം ആയിരുന്നു അവസാനം    വെറോണിക്ക് റാബിയോട്ടിന്റെ പേരില്‍ ഉണ്ടായത്.

Leave a comment