European Football Foot Ball Top News transfer news

വില്യന്‍ യൂറോപ്പിലേക്ക് മടങ്ങിയെത്തുന്നു !!!

August 11, 2022

വില്യന്‍ യൂറോപ്പിലേക്ക് മടങ്ങിയെത്തുന്നു !!!

ഫുൾഹാം മുൻ ആഴ്‌സണല്‍  – ചെൽസി വിംഗര്‍ ആയ  വില്യനെ  സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ഒരു ഗോൾ മാത്രം നേടി ആഴ്‌സണലിനൊപ്പം മോശം സീസൺ അനുഭവിച്ചതിന് ശേഷം 34 കാരനായ അദ്ദേഹം കഴിഞ്ഞ സമ്മറില്‍ ജന്മനാടായ ബ്രസീലിലേക്ക് മടങ്ങി.നിലവില്‍ അദ്ദേഹം ബ്രസീലിയന്‍ ക്ലബ് ആയ കോറിന്ത്യസിന് വേണ്ടിയാണ് കളിക്കുന്നത്.

Fulham close to completing Willian signing?

ആഴ്സണല്‍ താരത്തിന്‍റെ ഒരു മോശം അധ്യായം ആണ് എങ്കിലും ചെൽസിയ്‌ക്കൊപ്പമുള്ള ഏഴ് വർഷത്തെ സ്‌പെല്ലിൽ വില്ലിയൻ , 337 മത്സരങ്ങളിൽ നിന്ന് 61 ഗോളുകളും 62 അസിസ്റ്റുകളും നേടി ചെല്‍സിയുടെ ഒരുകാലത്ത് നേടുംതൂണുകളില്‍ ഒന്നായിരുന്നു.വില്യന്റെ കുടുംബം ബ്രസീലിയന്‍ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ പാടുപ്പെടുകയാണ്.കൂടാതെ ആരാധകരില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ആക്രമണവും അദ്ദേഹം നേരിടുന്നുണ്ട്.ഈ ഒരവസരം ഫുള്‍ഹാം ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ്.വില്ലിയന്റെ വരവോടെ  ഇത് അവരുടെ  എട്ടാമത്തെ സൈനിംഗ്  ആയിരിക്കും.

Leave a comment