European Football Foot Ball Top News transfer news

ഔബമെയങ്ങ് ചെല്‍സിയില്‍ വേണം ; ടുഷലിന് നിര്‍ബന്ധം

August 11, 2022

ഔബമെയങ്ങ് ചെല്‍സിയില്‍ വേണം ; ടുഷലിന് നിര്‍ബന്ധം

ബാഴ്‌സലോണയുടെ ഫോർവേഡ് പിയറി-എമെറിക് ഔബമെയാങ്ങിനെ ചെൽസിയിലേക്ക് കൊണ്ടുവരാൻ തോമസ് ടുഷല്‍ ചെല്‍സി മാനേജ്മെന്റിനോട് നിര്‍ബന്ധിപ്പിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ജനുവരിയിൽ ആഴ്‌സണലിൽ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറിയെങ്കിലും, ബാഴ്സയുടെ ബുക്ക് ബാലന്‍സ് ചെയ്യാന്‍ താരങ്ങളെ പറഞ്ഞുവിടേണ്ടത് ഉണ്ട്.

Chelsea boss Thomas Tuchel pushing for Aubameyang?

പറഞ്ഞുവിടാന്‍ പോകുന്ന താരങ്ങളുടെ ലിസ്റ്റിലെ മുന്‍ പന്തിയില്‍ ഉള്ളവര്‍ ആണ് ഡി യോങ്ങും  ഔബമെയാങ്ങും.റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ വരവോടെ  ഔബമെയങ്ങിന്റെ സേവനം നിലനിര്‍ത്തണം എന്ന നിര്‍ബന്ധം ബാഴ്സക്ക് ഇല്ല.താരത്തിനെ മുന്‍പ് ഡോര്‍ട്ടുമുണ്ടില്‍ ടുഷല്‍ കോച്ച് ചെയ്തിട്ടുണ്ട് എന്നും താരം ഒരു പെര്‍ഫെക്റ്റ്‌ സ്ട്രൈക്കര്‍ ആണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നതായും പറയപ്പെടുന്നു.ഇതുവരെ  ഗാബൺ ഇന്റർനാഷണലിനുള്ള ഔദ്യോഗിക ഓഫർ ബാഴ്‌സലോണയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബാഴ്‌സലോണയ്‌ക്കായി 23 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ ഔബമെയാങ്ങിന് തന്റെ നിലവിലെ കരാറിൽ നിന്ന് പുറത്തു കടക്കാന്‍ മൂന്ന് വർഷം കൂടി വേണം.

Leave a comment