European Football Foot Ball Top News transfer news

ഇന്റര്‍ മിലാന്‍ താരത്തിന് വേണ്ടി ചെല്‍സി – നീസ് പോര്

August 10, 2022

ഇന്റര്‍ മിലാന്‍ താരത്തിന് വേണ്ടി ചെല്‍സി – നീസ് പോര്

ഇന്റർ മിഡ്‌ഫീൽഡർ സെസാരെ കാസഡെക്ക് വേണ്ടി ഒരു ബിഡ് യുദ്ധം നടക്കാന്‍ പോകുന്നു. ഇപ്പോഴത്തെ സൂചനകള്‍ വെച്ചു നോക്കുകയാണെങ്കില്‍ താരത്തിനു വേണ്ടി ചെല്‍സിയെ ഫ്രഞ്ച് ക്ലബ് ആയ നീസ്  മറികടന്നേക്കും.19-കാരൻ ഇതുവരെ സീനിയർ ടീമിൽ കളിച്ചിട്ടില്ല, എന്നാൽ ഇന്റര്‍ മിലാന്‍  യൂത്ത് ടീമിന്റെ ക്യാപ്റ്റനും ഇറ്റലി അണ്ടർ 19 രാജ്യാന്തര താരവുമാണ്.

 

യുവ താരങ്ങളെ വില്‍ക്കാന്‍ ഇന്റര്‍ മിലാന്‍ എതിരാണ്.എന്നാല്‍ താരത്തിനു വേണ്ടി വിലപേശല്‍ 15 മില്യണ്‍ യൂറോ കടക്കും എന്നായപ്പോള്‍ പണം സംഭരിക്കാന്‍ മിലാന്‍ നിര്‍ബന്ധിതര്‍ ആയി.ചെൽസിക്ക് തന്നെ ആയിരുന്നു മുന്‍‌തൂക്കം,എന്നാല്‍ ഇന്നലെ വൈകീട്ട് കാര്യങ്ങള്‍ മാറി മറഞ്ഞു.സ്കൈ സ്‌പോർട്ട് ഇറ്റാലിയ ട്രാൻസ്ഫർ വിദഗ്ധൻ ജിയാൻലൂക്ക ഡി മാർസിയോ ഫ്രഞ്ച് ക്ലബ് ആയ നീസ് ചെല്സിയിലും ഉയർന്ന ഓഫർ നൽകാൻ തയ്യാറാണെന്ന് വെളിപ്പെടുത്തി.ചെല്‍സി താരത്തിനു വേണ്ടി ഇതിനു മുന്‍പേ നല്‍കിയ രണ്ടു ഓഫറുകളും മിലാന്‍ നിരസിച്ചിരുന്നു.2024 ജൂൺ വരെ അദ്ദേഹം ഇന്ററുമായി കരാറില്‍ ആണ്.അദ്ദേഹത്തിനെ പോല്രു യുവ പ്രതിഭയെ വില്‍ക്കുന്നതിനോട് മിലാന്‍ ആരാധകര്‍ക്ക് കടുത്ത രോഷമുണ്ട്.

Leave a comment