European Football Foot Ball Top News transfer news

നിക്കോയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ വലന്‍സിയ

August 10, 2022

നിക്കോയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ വലന്‍സിയ

ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ ബാഴ്‌സലോണയിൽ നിന്ന് നിക്കോ ഗോൺസാലസിന്‍റെ  സൈനിംഗ് പൂര്‍ത്തിയാക്കാന്‍ വലന്‍സിയ വളരെ അടുത്തെത്തിയിരിക്കുന്നു.2023-ലെ വേനൽക്കാലം വരെ ഒരു ലോണ്‍ ഡീല്‍ ആണ് ബാഴ്സയും വലന്‍സിയയും ഒപ്പ് വെക്കാന്‍ പോകുന്നത്.

La Masia starlet Nico Gonzalez tipped for big year at Barcelona as Sergio  Busquets' understudy - Football España

വലെൻസിയ ഒരു പുതിയ യുഗത്തിലേക്ക് കാല്‍ വെക്കാന്‍ ഒരുങ്ങുകയാണ്.ഈ വേനൽക്കാലത്ത് ജോസ് ബോർഡലസിനെ മാനേജര്‍ സ്ഥാനത് നിന്ന് പുറത്താക്കി കൊണ്ട് പുതിയ റോളില്‍ ജെന്നാരോ ഗട്ടൂസോയേ അവര്‍ നിയമിച്ചിട്ടുണ്ട്.കൂടാതെ നഷ്ട്ടപ്പെട്ട പ്രാവീണ്യം വീണ്ടെടുക്കാന്‍ പോന്ന ഒരു ടീമിനെ കെട്ടിപടുക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു.അതിന്റെ ഭാഗമായാണ് ബാഴ്സ യുവ താരമായ നിക്കോയുടെ വരവ്.ബാഴ്സയില്‍ ആദ്യ ഇലവനില്‍ ഇടം നേടില്ല എന്ന് സാവി താരത്തിനോട്‌ വ്യക്തമാക്കിയിരുന്നു.നിക്കൊയെ പോലെ കഠിന പ്രയത്നിയായ മിഡ്ഫീല്‍ഡര്‍ക്ക് നിലവില്‍ വലന്‍സിയയുടെ സ്പോര്‍ട്ടിംഗ് പ്രൊജക്റ്റ്‌ മികച്ച ഒരു കരിയര്‍ അപ്പ്ഗ്രേഡ് നല്‍കുമെന്നും സാവി വിശ്വസിക്കുന്നു.

Leave a comment