Tennis Top News

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്

August 9, 2022

author:

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്

വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സെറീന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

വരാനിരിക്കുന്ന യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റിലൂടെ സെറീന ടെന്നീസിനോട് വിടപറയുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. വരാനിരിക്കുന്ന യു.എസ് ഓപ്പണില്‍ കിരീടം നേടി ടെന്നീസിനോട് വിടപറയാനൊരുങ്ങുകയാണ് സെറീന. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്.

40 കാരിയായ സെറീന കുറച്ചുകാലങ്ങളായി ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സെറീന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് വിരമിക്കൽ തീരുമാനും കൈക്കൊണ്ടിരിക്കുന്നത്.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ സെറീന ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഹാര്‍ഡ് കോര്‍ട്ടില്‍ സ്‌പെയിനിന്റെ നൂറിയ പരിസാസ് ഡയസ്സായിരുന്നു സെറീനയുടെ എതിരാളി. അന്ന് എന്നാല്‍ സ്പാനിഷ് താരത്തെ തകര്‍ത്ത് സെറീന വിജയമാഘോഷിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കന്‍ ഇതിഹാസത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4.

Leave a comment