European Football Foot Ball Top News transfer news

മാഞ്ചസ്റ്റർ യുണൈറ്റഡ് അഡ്രിയൻ റാബിയോട്ടിനായുള്ള കരാര്‍ നല്‍കുന്നതിന്റെ തിരക്കില്‍

August 8, 2022

മാഞ്ചസ്റ്റർ യുണൈറ്റഡ് അഡ്രിയൻ റാബിയോട്ടിനായുള്ള കരാര്‍ നല്‍കുന്നതിന്റെ തിരക്കില്‍

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിൽ നിന്ന് അഡ്രിയൻ റാബിയോട്ടിനെ ക്ലബിലെത്തിക്കാനുള്ള കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ട്.ഓൾഡ് ലേഡിയുമായുള്ള കരാർ പൂർത്തിയാക്കാൻ ഫ്രാൻസ് ഇന്റർനാഷണലിന് ഒരു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ.താരം വരും ആഴ്ചകളിൽ ക്ലബ് വിട്ട്  പോകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു.ഒരു ഘട്ടത്തിൽ ലിയോണിലേക്ക് മാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നതായും റിപ്പോര്‍ട്ട്‌ വന്നിരുന്നു.

എറിക് ടെൻ ഹാഗ് തന്റെ മിഡ്ഫീൽഡ് ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചതിനാല്‍ ഇപ്പോൾ, മാൻ യുണൈറ്റഡ് 27-കാരന്റെ ഒപ്പ് ഉറപ്പാക്കാന്‍ ഉള്ള നെട്ടോട്ടത്തില്‍ ആണ്.റെഡ് ഡെവിൾസ് ഇതുവരെ റാബിയോട്ടുമായുള്ള വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചിട്ടില്ലെന്നും എന്നാൽ യുവന്റസ് താരത്തിനെ വെറുതെ വിട്ട് കളയാന്‍ ആഗ്രഹിക്കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനാല്‍ യുണൈറ്റഡിന്റെ ഓഫര്‍ തുച്ഛം ആയാല്‍ പോലും അവര്‍ സ്വീകരിച്ചേക്കും.

Leave a comment