ലെവന്‍ഡോസ്ക്കിക്കൊപ്പം കളിക്കുന്ന ഓരോ നിമിഷവും ആസ്വാദകരം എന്ന് പെഡ്രി
ഇന്നലത്തെ മത്സരത്തില്‍ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ പ്രകടനത്തില്‍ പെഡ്രി ഏറെ സന്തോഷവാന്‍ ആണ്.വന്നത് മുതല്‍ ബാഴ്സയില്‍ അദ്ദേഹത്തിന്‍റെ പെരുമാറ്റവും പ്രൊഫഷണലിസവും സ്പാനിഷ് യുവ താരത്തിനു വളരെ ആകര്‍ഷകമായി തോന്നി.ഇന്നലെ ലെവ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയത് പെഡ്രി ആയിരുന്നു.
പിന്നീട് പെഡ്രി നേടിയ രണ്ടു ഗോളുകളുടെയും വഴി തുറന്നത് ലെവന്‍ഡോസ്ക്കിയും.ഇന്നലത്തെ മത്സരത്തിനു ശേഷം ഈ ഡുവോ ലാലിഗയില്‍ ബാഴ്സക്ക് വേണ്ടി നിരവധി ഗോളുകള്‍ നേടും എന്നാണ് കണക്ക് കൂട്ടല്‍.മുന്‍ ബയേണ്‍ താരം എങ്ങനെ ഷൂട്ട് ചെയ്യുന്നു എന്നതും അദ്ധേഹത്തിന്റെ ഓഫ് ബോള്‍ ചലനങ്ങളും കാണുന്നത് തന്നെ വളരെ അസ്വാദകരം ആണ് എന്നും പെഡ്രി മത്സരശേഷം മുണ്ടോ ഡിപോർട്ടീവോയോട് പറഞ്ഞു.






































