European Football Foot Ball Top News transfer news

മരിയാനോ ഡയസ് ഈ സീസണില്‍ റയലില്‍ തുടരും

August 8, 2022

മരിയാനോ ഡയസ് ഈ സീസണില്‍ റയലില്‍ തുടരും

റയൽ മാഡ്രിഡ് ഫോർവേഡ് മരിയാനോ ഡയസ് ഈ സീസന്‍ അവസാനം വരെ  ക്ലബ്ബിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.2018-ൽ ലോസ് ബ്ലാങ്കോസിലേക്ക് മടങ്ങിയതിന് ശേഷം, മരിയാനോ ആദ്യ ഇലവനില്‍ കടന്നു കൂടാന്‍ ഏറെ പാടുപ്പെട്ടു.കഴിഞ്ഞ നാല് സീസണുകളിലായി 11 ലാ ലിഗ ഗെയിമുകളില്‍ മാത്രമാണ് അദ്ദേഹം കളി ആരംഭിച്ചത്.

Mariano Diaz 'to stay at Real Madrid this summer'

29 കാരനായ താരം  സാന്റിയാഗോ ബെർണബ്യൂ വിട്ട് തനിക്ക് പറ്റിയ ഒരു ക്ലബിലെക്ക് പോകും എന്ന വാര്‍ത്ത‍ ഈ സമ്മറില്‍ പരക്കെ കേട്ടിരുന്നു.എന്നിരുന്നാലും, മാർക്കയുടെ അഭിപ്രായത്തിൽ, മരിയാനോ റയൽ മാഡ്രിഡിൽ തുടരാനും തന്റെ കരാറിന്റെ അവസാന വർഷം അവിടെ ചിലവഴിക്കാനും ഇപ്പോള്‍ ആഗ്രഹിക്കുന്നു.പുതിയ സീസണിനായുള്ള കാർലോ ആൻസലോട്ടിയുടെ പദ്ധതികളിൽ ഒന്നിലും തന്നെ അദ്ദേഹം ഇല്ല.കഴിഞ്ഞ വേനൽക്കാലത്ത് വലെൻസിയയിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ടിരുന്ന സ്‌ട്രൈക്കർ തന്റെ 4.5 മില്യൺ യൂറോ  ശമ്പളം ഉപേക്ഷിക്കാൻ തയ്യാറല്ല, മറ്റൊരു ക്ലബ്ബും താരത്തിന്  ഇതേ തുക നൽകാൻ തയ്യാറായല്ല.

Leave a comment