European Football Foot Ball Top News

സതാംപ്‌ടണെ തകർത്ത് ആദ്യ മത്സരത്തിൽ സ്‌പർസിന് കിടിലൻ ജയം

August 6, 2022

author:

സതാംപ്‌ടണെ തകർത്ത് ആദ്യ മത്സരത്തിൽ സ്‌പർസിന് കിടിലൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2022-23 സീസണിലെ ആദ്യ മത്സരത്തിൽ ഗംഭീര വിജയത്തുടക്കവുമായി ടോട്ടനം ഹോട്‌സ്പർ. പുതിയ സീസണിൽ പുതിയ പ്രതീക്ഷകളുമായി ഇറങ്ങിയ സ്പർസ് സതാംപ്‌ടണെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തുവിട്ടത്.

മത്സരത്തിൽ 12-ാം മിനിറ്റിൽ തന്നെ വല കുലുക്കി ജെയിംസ് വാർഡ് പ്രോവ്‌സ് സതാംപ്ടണെ മുന്നിലെത്തിച്ചു. എല്ലാ സീസണിലെയും പോലെ പ്രതീക്ഷകളുമായി എത്തി നിരാശരായി മടങ്ങുന്ന ടോട്ടനത്തിനെയല്ല പിന്നീട് മത്സരത്തിൽ കാണാനായത്. ആദ്യ ഗോൾ വഴങ്ങിയ സമ്മർദ്ദമൊന്നുമില്ലാതെ കളം നിറഞ്ഞ അൻ്റോണിയോ കോണ്ടെയുടെ ടീം ഒമ്പതു മിനിറ്റുകൾക്കകം സമനില ഗോൾ കണ്ടെത്തി. 21-ാം മിനിറ്റിൽ റയാൻ സെസിന്യോണിലൂടെ സ്പർസ് ഒപ്പം പിടിച്ചപ്പോൾ 31-ാം മിനിറ്റിൽ എറിക് ഡയറിലൂടെ ലീഡ് ടോട്ടനം ഉയർത്തി.

ആദ്യ പകുതി 2-1 ന് അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലും കളംനിറഞ്ഞാടുന്ന വെള്ളകുപ്പായക്കാരെയാണ് കാണാനായത്. 61-ാം മിനിറ്റിൽ മുഹമ്മദ് സാലിസുവിന്റെ സെൽഫ് ഗോളിൽ സ്പർസിന് ലീഡ് മൂന്നായി ഉയർന്നു. പിന്നീട് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന ഒരു സൂചനയും സതാംപ്‌ടണിൽ നിന്നും ഉയർന്നില്ല. 63-ാം മിനുട്ടിലെ കുലുസവേസ്കിയുടെ ഗോൾ കൂടെ വന്നതോടെ സ്പർസ് വിജയം ഉറപ്പിച്ച് തങ്ങളും കിരീട പോരാട്ടത്തിൽ ഉണ്ടായിരിക്കുമെന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്.

Leave a comment

Your email address will not be published. Required fields are marked *