European Football Foot Ball Top News transfer news

അലക്‌സാണ്ടർ ലകാസെറ്റയുടെ പ്രകടനത്തില്‍ ആദ്യ വിജയം നേടി ലിയോണ്‍

August 6, 2022

അലക്‌സാണ്ടർ ലകാസെറ്റയുടെ പ്രകടനത്തില്‍ ആദ്യ വിജയം നേടി ലിയോണ്‍

വെള്ളിയാഴ്ച നടന്ന ലീഗ് 1 കാമ്പെയ്‌നിന്റെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും 10 പേരുമായി ആദ്യ പകുതി പൂർത്തിയാക്കിയപ്പോൾ ബ്രസീലിയൻ താരം  ടെറ്റെയും തിരിച്ചു വന്ന  സ്‌ട്രൈക്കർ അലക്‌സാണ്ടർ ലകാസെറ്റും നേരത്തെ നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍  ഒളിമ്പിക് ലിയോണ്‍  2-1 ന്  എസി അജാസിയോയ്‌ക്കെതിരെ ഹോം ജയം നേടി.കഴിഞ്ഞ സീസണിലെ നിരാശാജനകമായ എട്ടാം സ്ഥാനത്ത് ലീഗ അവസാനിപ്പിച്ച ലിയോണിനു വേണ്ട ഒരു തുടക്കം ആണ് ലഭിച്ചത്.

Lacazette scores on return as Lyon edge Ajaccio in season opener

ടെറ്റെയുടെ ഗോളിന് വഴിയൊരുക്കുകയും കൂടാതെ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്ത ലകാസെറ്റെ മികച്ച പ്രകടനമാണ് തിരിച്ചുവരവില്‍ നടത്തിയത്.എന്നാൽ  ലിയോണ്‍  ടീം അരമണിക്കൂറിനുമുമ്പ് 10 പേരായി ചുരുങ്ങി, അപകടകരമായ ടാക്ലിങ്ങിന് ഗോൾകീപ്പർ ആന്റണി ലോപ്സിനെ റഫറി  പുറത്താക്കിയത് അവര്‍ക്ക് നല്ലൊരു തിരിച്ചടിയായി.   ഹാഫ്ടൈമിന് തൊട്ടുമുമ്പ്, രണ്ടാമത്തെ കുറ്റത്തിന് അജാസിയോ താരമായ  റൊമെയ്ൻ ഹമൂമയും റെഡ് കാര്‍ഡ്‌ കണ്ട് മടങ്ങി.

Leave a comment