European Football Foot Ball Top News

മത്സരം പൂര്‍ത്തിയാക്കും മുമ്പേ സ്റ്റേഡിയം വിട്ട റൊണാൾഡോയ്ക്ക് താക്കീതുമായി ടെൻ ഹാഗ്

August 3, 2022

author:

മത്സരം പൂര്‍ത്തിയാക്കും മുമ്പേ സ്റ്റേഡിയം വിട്ട റൊണാൾഡോയ്ക്ക് താക്കീതുമായി ടെൻ ഹാഗ്

റയല്‍ വല്ലെക്കാനോയ്‌ക്കെതിരായ പ്രീസീസണ്‍ മത്സരം പൂര്‍ത്തിയാക്കും മുമ്പേ സ്റ്റേഡിയം വിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി പരിശീലന്‍ എറിക് ടെന്‍ ഹാഗ്.

റയല്‍ വല്ലെക്കാനോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ ആദ്യ ഇലവനിലുണ്ടായിരുന്നു. ആദ്യ പകുതിയില്‍ താരം കളിക്കുകയും ചെയ്തു. പിന്നാലെയാണ് റൊണാള്‍ഡോ ആരെയും അറിയിക്കാതെ സ്‌റ്റേഡിയം വിട്ടത്.

ഞാനിത് ഒരിക്കലും അംഗീകരിക്കില്ല. എല്ലാ ടീം അംഗങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഞങ്ങള്‍ ഒരു ടീമിനുവേണ്ടി ഒരുമിച്ച് പ്രയത്‌നിക്കുന്നവരാണ്. മത്സരം കഴിയുന്നതുവരെ ഏവരും ടീമിനൊപ്പം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ടെന്‍ ഹാഗ് പറഞ്ഞു.

താരത്തിന്റെ പെരുമാറ്റമാണ് യുണൈറ്റഡ് പരിശീലകനെ ചൊടിപ്പിച്ചിരിക്കുന്നത്. മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോള്‍ റൊണാള്‍ഡോ ആരോടും പറയാതെ സ്‌റ്റേഡിയത്തിന് പുറത്തേക്ക് പോയി. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

Leave a comment