European Football Foot Ball Top News transfer news

ഡി യോങ്ങിന് ഈ സമ്മറിലെ തങ്ങളുടെ അവസാന ഓഫര്‍ നല്‍കാന്‍ റെഡ് ഡെവിള്‍സ്

August 1, 2022

ഡി യോങ്ങിന് ഈ സമ്മറിലെ തങ്ങളുടെ അവസാന ഓഫര്‍ നല്‍കാന്‍ റെഡ് ഡെവിള്‍സ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്‌സലോണ താരം ഫ്രെങ്കി ഡി ജോങ്ങിന് അവസാന ട്രാൻസ്ഫർ ഓഫർ ഒരുക്കുന്നു.ലാ ബ്ലൂഗ്രാന യുണൈറ്റഡിന്റെ കരാറില്‍ ഏറെ തൃപ്തര്‍ ആണ്.എന്നാല്‍ അടുത്ത സീസണിൽ കാറ്റലോണിയയിൽ തുടരാൻ ആഗ്രഹിക്കുന്ന ഡി യോംഗ്  എതൊരു രീതിയിലും ഉള്ള  ഓഫര്‍ സ്വീകരിക്കാന്‍ തയ്യാര്‍ ആവാത്തത് ആണ് നിലവിലെ പ്രശ്നം.

ഡെയ്‌ലി മിററിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വാരാന്ത്യത്തിൽ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ്, യുണൈറ്റഡ് ബാഴ്‌സലോണയ്ക്ക് ഈ സമ്മറിലെ ഡി യോങ്ങിനു വേണ്ടിയുള്ള  തങ്ങളുടെ അവസാന ഓഫര്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.അവസാന ചർച്ചകളിൽ ഇരു ക്ലബുകള്‍ക്കും ഒപ്പം  ഡി യോങ്ങിന്റെ ഏജന്റും ഉണ്ടായേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a comment