European Football Foot Ball Top News transfer news

ബയേൺ മ്യൂണിക്ക് നുണകൾ മെനയുകയാണെന്ന് റോബർട്ട് ലെവൻഡോസ്‌കി

July 31, 2022

ബയേൺ മ്യൂണിക്ക് നുണകൾ മെനയുകയാണെന്ന് റോബർട്ട് ലെവൻഡോസ്‌കി

മുൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ആഞ്ഞടിച്ചു, തന്റെ പുറത്തുപോകലിന്റെ ഭാഗമായി ക്ലബ്ബിന്റെ പിന്തുണക്കാരെ തൃപ്തിപ്പെടുത്താൻ അവർ കഥകള്‍ ചമക്കുന്നു എന്നാണു പോളിഷ് സ്ട്രൈക്കര്‍ വെളിപ്പെടുത്തിയത്.45 മില്യൺ യൂറോയുടെ പ്രാരംഭ ഫീസായി ഈ മാസം ആദ്യം ക്യാമ്പ് നൗവിലേക്ക് മാറിയതിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ ഇഎസ്പിഎന്‍ എഫ്സിയോട് സംസാരിക്കുകയായിരുന്നു ലെവൻഡോവ്‌സ്‌കി.

Lewandowski presentation on 5 August at Spotify Camp Nou

“ബയേൺ മ്യൂണിക്കിൽ നിന്ന് മാറി ബാഴ്‌സലോണയിൽ ചേരാനുള്ള നല്ല സമയമാണിതെന്ന് എനിക്ക് തോന്നി.അത്രയേ ഉള്ളൂ കാര്യങ്ങള്‍.ഇത്രക്ക് നിസാരമായി കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ പലരും അത് ചെയ്യാനുള്ള ധൈര്യം കാണിക്കാത്തത് എന്നെ വല്ലാതെ ക്ഷുഭിതന്‍ ആക്കുന്നു.എന്റെ ടീമംഗങ്ങളുമായും, സ്റ്റാഫുകളുമായും, പരിശീലകനുമായി എനിക്ക് വളരെ നല്ല ബന്ധമായിരുന്നു, ഇവയെല്ലാം എനിക്ക് നഷ്ടമാകാൻ പോകുന്നു.ഞാന്‍ അവിടെ വളരെ സന്തോഷവാന്‍ ആയിരുന്നു.ഞാൻ എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാന്‍ സമയം ആയി എന്ന് എനിക്ക് തോന്നി.”

Leave a comment