European Football Foot Ball Top News transfer news

ബയേൺ മ്യൂണിക്കിന്റെ ബെഞ്ചമിൻ പവാർഡ് ചെൽസില്‍ ചേരാന്‍ ഒരുങ്ങുന്നു

July 30, 2022

ബയേൺ മ്യൂണിക്കിന്റെ ബെഞ്ചമിൻ പവാർഡ് ചെൽസില്‍ ചേരാന്‍ ഒരുങ്ങുന്നു

ബയേൺ മ്യൂണിച്ച് റൈറ്റ് ബാക്ക് ബെഞ്ചമിൻ പവാർഡ് ചെൽസിയിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ട്.അയാക്സിൽ നിന്ന് നൗസെയർ മസ്രോയിയെ സൈൻ ചെയ്യുന്നത് മൂലം 26 കാരനായ താരം 2022-23 ൽ ടീമിലെ  പെക്കിംഗ് ഓർഡറിൽ നിന്ന് താഴേക്ക് തള്ളപ്പെടാം.അതിനാൽ പവാർഡ് മറ്റൊരിടത്തേക്ക് കരിയര്‍ മാറ്റാന്‍ ആഗ്രഹിക്കുന്നു.

Benjamin Pavard 'open to Chelsea move'

ഈ വേനൽക്കാലത്ത് ചെൽസി തങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇതുവരെ നടത്തിയ നീക്കങ്ങള്‍ എല്ലാം  പരാജയപ്പെട്ടിരുന്നു.അതിനാല്‍ പവാര്‍ഡ് നീല പടക്ക് നല്ല ഒരു ഓപ്ഷന്‍ ആണ്.രണ്ട് വർഷത്തേക്ക് കൂടി അലയൻസ് അരീനയിൽ കരാറിലേർപ്പെട്ടിരിക്കുന്ന ലോകകപ്പ് ജേതാവിനായി വിപണിയില്‍  മാഞ്ചസ്റ്റർ യുണൈറ്റഡും  ഉണ്ട്.താരത്തിനു ഇംഗ്ലണ്ടില്‍ കളിക്കാന്‍ ആണ് താല്‍പര്യം എന്നതിനാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ ചെല്‍സിക്ക് ഒരു മേല്‍ക്കൈ ഉണ്ട്.2019 ലെ വേനൽക്കാലത്ത് പവാർഡിനു വേണ്ടി യേൺ സ്റ്റട്ട്ഗാർട്ടിന് £ 31.5 മില്യൺ നൽകിയിരുന്നു.അതിനുശേഷം ക്ലബ്ബിനായി 119 ഗെയിമുകളിൽ നിന്ന് ഡിഫൻഡർ അഞ്ച് ഗോളുകളും 11 അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a comment