European Football Foot Ball Top News transfer news

ആർബി ലീപ്സിഗിലേക്ക് മടങ്ങാൻ 50% ശമ്പളം വെട്ടിക്കുറയ്ക്കാൻ ടിമോ വെർണർ സമ്മതിച്ചു

July 30, 2022

ആർബി ലീപ്സിഗിലേക്ക് മടങ്ങാൻ 50% ശമ്പളം വെട്ടിക്കുറയ്ക്കാൻ ടിമോ വെർണർ സമ്മതിച്ചു

ചെൽസി സ്‌ട്രൈക്കർ ടിമോ വെർണർ ഈ വേനൽക്കാലത്ത് ആര്‍ബി  ലീപ്‌സിഗിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കാൻ തന്റെ ശമ്പളം 50% വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചതായി പറയപ്പെടുന്നു.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നാല് തവണ മാത്രം  ഗോൾ കണ്ടെത്തിയ താരം ചെല്‍സി വിടാനുള്ള ഉദ്ദേശത്തില്‍ ആണ്.എന്നാൽ അദ്ദേഹത്തിന്റെ കരാറിന് ഇനിയും മൂന്ന് വർഷം കൂടി ബാക്കിയുണ്ട്.

Timo Werner 'agrees 50% pay cut to return to Leipzig'

ഇന്റർ മിലാനിലേക്കുള്ള റൊമേലു ലുക്കാക്കുവിന്റെ പോക്കിനെ തുടര്‍ന്ന് മറ്റൊരു സ്ട്രൈക്കറേ വിട്ട് കൊടുക്കാന്‍ ടുഷലിനു തീരെ താല്‍പര്യം ഇല്ല.റയൽ മാഡ്രിഡ്, ന്യൂകാസിൽ യുണൈറ്റഡ്, ആഴ്സനൽ എന്നിവര്‍ താരത്തിനെ സൈന്‍ ചെയ്യാനുള്ള സാധ്യത ലിസ്റ്റില്‍ ഇടം നേടിയ ടീമുകള്‍ ആണ്.ക്രിസ്റ്റ്യൻ പുലിസിച്ചിന്റെയും ഹക്കിം സിയേക്കും ടീം വിടാന്‍ ഇരിക്കെ ചെല്‍സിക്ക് കൊഴിഞ്ഞു പോകാന്‍ സാധ്യതയുള്ള താരങ്ങളുടെ വിശ്വാസം നേടിയേടുക്കേണ്ടത് ഉണ്ട്.

Leave a comment