ദീപക് ഹൂഡയെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് ശ്രീകാന്ത്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ദീപക് ഹൂഡയെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ കൃഷ്ണമാചാരി ശ്രീകാന്ത്. രാജ്യാന്തര ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ഹൂഡയെന്നും ആയതിനാൽ നിര്‍ബന്ധമായും ടീമിലുണ്ടായിരിക്കേണ്ടയാളാണ് അദ്ദേഹമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ടി20 ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍മാര്‍ വേണമെന്ന് മനസിലാക്കുക. ബാറ്റിംഗ് ഓള്‍റൗണ്ടര്‍മാരും ബൗളിംഗ് ഓള്‍റൗണ്ടര്‍മാരും വേണം. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുള്ളത് ടീമിന് ഗുണം ചെയ്യുമെന്നും ഫാന്‍കോഡിലെ ചര്‍ച്ചയ്ക്കിടെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ മുൻ പേസ് ബോളർ വെങ്കിടേഷ് പ്രസാദും നേരത്തെ രംഗത്തെത്തിയിരുന്നു.
സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ സ്ക്വാഡിലിരിക്കേ എന്തിന് അയ്യരിന് പരിഗണന നൽകുന്നുവെന്നാണ് മുൻതാരത്തിന്റെ ചോദ്യം. സഞ്ജു സാംസണ്, ദീപക് ഹൂഡ, ഇഷാന് കിഷന് എന്നിവര്‍ ടീമിലിരിക്കേ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നത് വിചിത്രമാണെന്നും പ്രദാസ് വ്യക്തമാക്കി.