European Football Foot Ball Top News transfer news

ഫാബിയൻ റൂയിസിന്‍റെ ഏജന്റുമാരുമായി ബന്ധപ്പെട്ട് യുണൈറ്റഡ്

July 30, 2022

ഫാബിയൻ റൂയിസിന്‍റെ ഏജന്റുമാരുമായി ബന്ധപ്പെട്ട് യുണൈറ്റഡ്

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് സ്പാനിഷ് താരത്തിന് സാധ്യമായ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നാപ്പോളി മിഡ്ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഏജന്റുമാരുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.നിലവിലെ വിപണിയിൽ ഒരു പുതിയ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ റെഡ് ഡെവിൾസ് കിണഞ്ഞു പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്.ഫ്രെങ്കി ഡി യോംഗ്  ആണ് അവരുടെ പ്ലാന്‍ A.എന്നാല്‍ ഇപ്പോഴും താരത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ച്ച വരാത്തതിനെ തുടര്‍ന്ന് മറ്റു ഓപ്ഷനുകള്‍ യുണൈറ്റഡിന് പരിഗണിക്കേണ്ടത് ആയുണ്ട്.

Man United 'contact Fabian Ruiz agents to discuss summer deal'

26 മില്യൺ പൗണ്ടിന്‍റെ ഒരു കരാര്‍ ആണ് നാപോളി താരത്തിനു വേണ്ടി പ്രതീക്ഷിക്കുന്നത് എന്നും പത്രപ്രവർത്തകൻ സിറോ വെനരാറ്റോ പറഞ്ഞു.നേപ്പിൾസിലെ കരാര്‍ പൂര്‍ത്തിയാക്കാന്‍  റൂയിസിന് 11 മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ, 2022-23 കാമ്പെയ്‌നിന്റെ അവസാനത്തിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹത്തെ നഷ്‌ടപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ല.

Leave a comment