European Football Foot Ball Top News transfer news

ബാഴ്സ വിട്ട് ഇങ്ങോട്ടും പോകാന്‍ താല്‍പര്യം ഇല്ല എന്ന് അറിയിച്ച് സെർജിനോ ഡെസ്റ്റ്

July 30, 2022

ബാഴ്സ വിട്ട് ഇങ്ങോട്ടും പോകാന്‍ താല്‍പര്യം ഇല്ല എന്ന് അറിയിച്ച് സെർജിനോ ഡെസ്റ്റ്

പ്രീമിയർ ലീഗിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ട് വാര്‍ത്ത‍ വന്നിരുന്നു എങ്കിലും  ബാഴ്‌സലോണയിൽ തുടരാനുള്ള തന്റെ ആഗ്രഹം സെർജിനോ ഡെസ്റ്റ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഡിഫൻഡർ ജൂൾസ് കൗണ്ടെ ഉൾപ്പെടെയുള്ള താരങ്ങളുടെ  വരവുകളുടെ തിരക്കേറിയ വേനൽക്കാലത്തെത്തുടർന്ന്, നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ ഡെസ്റ്റിനെ ഓഫ് ലോഡ് ചെയ്യാന്‍  ബാഴ്‌സലോണ തയ്യാറായതായി വാര്‍ത്ത‍ വന്നിരുന്നു.താരത്തിന്‍റെ  നിലവിലെ കരാര്‍ മൂന്ന് വർഷം ശേഷിക്കുന്നു.

Sergino Dest to stay at Barcelona?

മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും 21-കാരനോട് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ആരോൺ വാൻ-ബിസാക്ക ഈ സമ്മറില്‍ പോകുന്നതോടെ എറിക് ടെൻ ഹാഗ് ഒരു പുതിയ റൈറ്റ്-ബാക്കിനെ  തിരയുകയാണ്.അതേസമയം ചെൽസിയും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നിന്ന് സീസർ ആസ്പിലിക്യൂറ്റയുമായി വേര്‍പിരിയാന്‍ ഒരുങ്ങവേ ഡേസ്റ്റിനെ പോലൊരു യുവ താരത്തിന്‍റെ സേവനം അത്യന്താപേക്ഷിതം ആയി കാണുന്നു.

Leave a comment