European Football Foot Ball Top News transfer news

മാർക്ക് കുക്കുറെല്ലയുടെ സൈനിംഗ് പൂര്‍ത്തിയാക്കുന്നതിന്റെ വക്കില്‍ സിറ്റി

July 29, 2022

മാർക്ക് കുക്കുറെല്ലയുടെ സൈനിംഗ് പൂര്‍ത്തിയാക്കുന്നതിന്റെ വക്കില്‍ സിറ്റി

മുൻ ബാഴ്‌സലോണ ഫുൾ ബാക്ക് താരം മാർക്ക് കുക്കുറെല്ല അടുത്ത സീസണിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ കളിക്കാനിറങ്ങിയേക്കും. മാഞ്ചസ്റ്റർ സിറ്റിയും ബ്രൈറ്റണും തമ്മിൽ ധാരണയായതായി ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.36 മില്യൺ യൂറോയാണ് ഫീസ് എന്ന് ദി സൺ വാര്‍ത്ത‍ പുറത്ത് വിട്ടിരുന്നു.ഒലെക്‌സാണ്ടർ സിൻചെങ്കോയെ ആഴ്‌സണലിന് വിറ്റതിനാൽ വലത് വശത്തെ വിംഗ് ബാക്ക് പൊസിഷനില്‍ മാനേജര്‍ പെപ്പിന് ഇത്  കൂടുതല്‍ ഓപ്ഷന്‍ നല്‍കിയേക്കും.

Marc Cucurella: Man City manager Pep Guardiola putting faith in Brighton  full-back to solve problem position | Football News | Sky Sports

ബാഴ്സലോണയില്‍ ജോര്‍ഡി ആല്‍ബയുടെ സാന്നിധ്യം മൂലം  ആണ് അവിടെ കുക്കുറേല്ലക്ക് തന്‍റെ കരിയര്‍   വികസിപ്പിക്കാന്‍ കഴിയാതെ പോയത്.ഗെറ്റാഫെയിലേക്ക് പോകുന്നതിന് മുമ്പ് കുക്കുറെല്ല എയ്‌ബറില്‍ കളിച്ചിരുന്നു.ബ്രൈറ്റണിൽ, ഒറ്റ സീസണിൽ അദ്ദേഹം തന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്.

Leave a comment