European Football Foot Ball Top News transfer news

ഗിൽ വിസെന്റെയില്‍ നിന്നും വാങ്ങിയ സാമുവൽ ലിനോ ലോണില്‍ വലന്‍സിയക്ക് നല്‍കി അത്ലറ്റിക്കോ

July 29, 2022

ഗിൽ വിസെന്റെയില്‍ നിന്നും വാങ്ങിയ സാമുവൽ ലിനോ ലോണില്‍ വലന്‍സിയക്ക് നല്‍കി അത്ലറ്റിക്കോ

അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നുള്ള സാമുവൽ ലിനോയുടെ ലോൺ സൈനിംഗ് സ്ഥിരീകരിച്ചതിന് ശേഷം വലൻസിയ വേനൽക്കാലത്ത് തങ്ങളുടെ രണ്ടാമത്തെ സൈനിംഗ് നടത്തിയിരിക്കുന്നു.ബ്രസീലിയൻ വിംഗർ 20 ദിവസം മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്നു, ഈ വേനൽക്കാലത്ത് ഗിൽ വിസെന്റെയിൽ നിന്ന് 6.5 മില്യൺ യൂറോക്ക് ആണ് അത്ലറ്റിക്കോ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയത്.

Samuel Lino - Welcome to Atletico Madrid? 2022 - Crazy Skills & Goals | HD  - YouTube

ഈ ട്രാന്‍സ്ഫറിനു മുന്‍പേ വലൻസിയ ഹ്യൂഗോ ഡ്യൂറോയുടെ ലോൺ ഡീൽ ആണ് വലന്‍സിയ പൂര്‍ത്തിയാക്കിയത്.വേഗതയും വണ്‍ ഓണ്‍ വണില്‍ ഡിഫൻഡറെ വെള്ളം കുടിപ്പിക്കുന്ന തന്ത്രശാലിയായ വിംഗർ ആയ സാമുവൽ ലിനോ വലൻസിയയുടെ ആക്രമണത്തെ ശക്തിപ്പെടുത്തുന്നു.പ്രീസീസണിൽ ഗട്ടൂസോ ഉപയോഗിക്കുന്ന 4-3-3 ഫോർമാറ്റിന് ലിനോ അനുയോജ്യമാകുമെന്ന് മുണ്ടോ ഡിപോർട്ടീവോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a comment