European Football Foot Ball Top News

പരിക്കേറ്റ സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ഖത്തർ ലോകകപ്പ് നഷ്‌ടമായേക്കും

July 28, 2022

author:

പരിക്കേറ്റ സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ഖത്തർ ലോകകപ്പ് നഷ്‌ടമായേക്കും

പരിക്കേറ്റ സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ഈ സീസണിന്റെ പകുതിയും നവംബറിൽ നടക്കാനിരിക്കുന്ന 2022 ഫുട്ബോൾ ലോകകപ്പും നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. താരത്തിന് നേരത്തെ റിപ്പോർട്ട് ചെയ്തത് പൊലെ രണ്ട് മാസം അല്ല ആറ് മാസത്തോളം എങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ആയതിനാൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രാൻസ് ഇറങ്ങുമ്പോൾ പോഗ്ബ മധ്യനിരയിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക് എന്ന് ക്ലബ് ഇന്നലെ അറിയിച്ചിരുന്നു. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരും. ശസ്ത്രക്രിയ കഴിഞ്ഞ പോഗ്ബ തിരികെ എത്താൻ ജനുവരി എങ്കിലും ആയേക്കും. യുവന്റസിന്റെ പ്രീസീസണിൽ ഇനി പോഗ്ബ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്‌. ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവെന്റസിലേക്ക് മടങ്ങി എത്തുന്നത്. നവംബർ 22 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് മത്സരം.

Leave a comment