European Football Foot Ball Top News transfer news

കൌണ്ടെയുടെ കാര്യത്തില്‍ ബാഴ്സയും സെവിയ്യയും ധാരണയില്‍ എത്തിയതായി വാര്‍ത്ത‍

July 28, 2022

കൌണ്ടെയുടെ കാര്യത്തില്‍ ബാഴ്സയും സെവിയ്യയും ധാരണയില്‍ എത്തിയതായി വാര്‍ത്ത‍

ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ,  ചെൽസി ടാർഗെറ്റുചെയ്‌ത ജൂൾസ് കൗണ്ടെയേ സ്വന്തമാക്കാൻ സാധ്യമായ ഒരു കരാറില്‍ സെവിയയ്യും ബാഴ്സയും ഒരു ധാരണയില്‍ എത്തിയിരിക്കുന്നു.റിപ്പോര്‍ട്ട്‌ അനുസരിച്ച് ഈ കൈമാറ്റത്തിന് കറ്റാലൻ ഭീമന്മാർക്ക് ഏകദേശം 50.5 മില്യൺ പൗണ്ട് ചിലവാകും.വേനൽക്കാലത്തിന്റെ ഭൂരിഭാഗ ട്രാന്‍സ്ഫര്‍ ജാലകതിലും ചെല്‍സിയുടെ സൈനിംഗ് ടാര്‍ഗറ്റ് ആയിരുന്ന താരത്തിന്‍റെ ശ്രദ്ധ  അവസാന രണ്ടാഴ്ചകളില്‍ ബാഴ്സ പിടിച്ചുപറ്റി.

Jules Kounde Chelsea Target

ബാഴ്‌സലോണ പ്രതിരോധത്തിന്റെ ഹൃദയഭാഗത്ത് ജെറാർഡ് പിക്വെ, റൊണാൾഡ് അരൗഹോ, മുൻ ചെൽസി ഡിഫൻഡർ ആൻഡ്രിയാസ് ക്രിസ്റ്റെൻസന്‍,എറിക് ഗാര്‍സിയ എന്നിവര്‍ക്കൊപ്പം താരം കളിച്ചേക്കും.21/22 സീസണിൽ സെവിയ്യയുടെ പ്രധാന കളിക്കാരനായിരുന്നു കൂണ്ടെ, ലാ ലിഗ ക്ലബ്ബിൽ തന്റെ മൂന്നാം സീസണിൽ 32 മത്സരങ്ങൾ കളിച്ചു. ഏത് പ്രതിസന്തി ഘട്ടത്തിലും തന്റെ ശാന്തത കൈവിടാതെ കളിക്കുന്ന താരമായ അദ്ദേഹം വിംഗ് ബാക്ക് പൊസിഷനിലും മികച്ച ട്രാക്ക് റെക്കോര്‍ഡ്‌ സൂക്ഷിക്കുന്നു.

Leave a comment