European Football Foot Ball Top News transfer news

ചെല്‍സിയുടെ നീരസം മറികടന്നു സീസർ ആസ്പിലിക്യൂറ്റയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ ബാഴ്സയുടെ ലക്ഷ്യം

July 28, 2022

ചെല്‍സിയുടെ നീരസം മറികടന്നു സീസർ ആസ്പിലിക്യൂറ്റയുടെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ ബാഴ്സയുടെ ലക്ഷ്യം

സെവിയ്യയുടെ ജൂൾസ് കൗണ്ടെയ്‌ക്കായുള്ള ബാഴ്‌സലോണയുടെ നീക്കം ഏകദേശം പൂര്‍ത്തിയാവാന്‍ ഇരിക്കെ ചെൽസിയുടെ സീസർ അസ്പിലിക്യൂറ്റയെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തില്‍ ഉറച്ച് ബാഴ്സലോണ.ചെല്‍സിയുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയ ലെവന്‍ഡോസ്ക്കി,റഫീഞ്ഞ,കൂണ്ടേ,എന്നിവരെ സൈന്‍ ചെയ്ത ബാഴ്സയുടെ നീക്കത്തില്‍ ചെല്‍സി മാനേജ്മെന്റിനും അതുപോലെ മാനേജര്‍ തോമസ്‌ ടുഷലിനും വലിയ നീരസം ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Barcelona 'still intending to sign Azpilicueta despite Kounde agreement'

അതിനാല്‍ ബാഴ്സയുടെ ഇനിയുള്ള ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റില്‍ ശേഷിക്കുന പേര് മാര്‍ക്കസ് അലോണ്‍സോയും സീസര്‍ അസ്പ്ളികുയേറ്റയും ആണ്.ചെല്‍സി ഇവരുടെ നീക്കം തടയും എന്നും ബാഴ്സയുടെ ഓഫറിനു ചെവി കൊള്ളില എന്നുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വാര്‍ത്ത. എന്നിരുന്നാലും, റൊമാനോയുടെ അഭിപ്രായത്തിൽ, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് അസ്പിലിക്യൂറ്റയെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ കറ്റാലൻ സംഘടന ഇപ്പോഴും ഉദ്ദേശിക്കുന്നു.

Leave a comment