എറിക് ബെയ്ലിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് എഎസ് റോമ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറിക് ബെയ്ലിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് എഎസ് റോമ. പ്രതിരോധ നിര ശക്തിപ്പെടുത്താനുള്ള ജോസെ മൊറീഞ്ഞോയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഐവറി കോസ്റ്റ് താരത്തെ നോട്ടമിട്ടിരിക്കുന്നത്.
പ്രീമിയർ ലീഗ് ക്ലബിൽ തന്റെ പ്രകടനം കൊണ്ട് ഇതുവരെ തൃപ്ത്തിപ്പെടുത്താൻ എറിക് ബെയ്ലിക്ക് സാധിച്ചിട്ടില്ല. അതിനിടയിൽ അയാക്സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനെസ് കൂടി വന്നതോടെ വരും സീസണിൽ താരത്തിന്റെ അവസരങ്ങൾ കുറയാനുള്ള സാധ്യതകളും കാണുന്നുണ്ട്. ഈ സീഹചര്യം മുതലെടുക്കാനാണ് മൊറീഞ്ഞോയുടെ നീക്കം. 2016-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വിയ്യാറയലിൽ നിന്നുമാണ് എറിക് ബെയ്ലി എത്തുന്നത്.
അക്കാലയളവിൽ ജോസെ മൊറീഞ്ഞോയ്ക്ക് കീഴിൽ കളിച്ച പരിചയ സമ്പത്തും ബെയ്ലിക്കുണ്ടെന്നതും റോമയിലേക്കുള്ള കൂടുമാറ്റം എളുപ്പമാക്കിയേക്കും. മുൻ സഹതാരങ്ങളായ നെമാഞ്ച മാറ്റിച്ച്, ക്രിസ് സ്മാളിങ്ങ് എന്നിവരുമായുള്ള അടുപ്പവും ഐവേറിയൻ താരത്തിന്റെ നീക്കങ്ങൾക്ക് വേഗം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ.