European Football Foot Ball Top News transfer news

ബെൻ ഡേവീസ് 2025 വരെ പുതിയ ടോട്ടൻഹാം ഹോട്സ്പർ കരാർ ഒപ്പുവച്ചു

July 26, 2022

ബെൻ ഡേവീസ് 2025 വരെ പുതിയ ടോട്ടൻഹാം ഹോട്സ്പർ കരാർ ഒപ്പുവച്ചു

2025 വേനൽക്കാലം വരെ ബെൻ ഡേവീസ് ക്ലബ്ബിൽ പുതിയ കരാർ ഒപ്പിട്ടതായി ടോട്ടൻഹാം ഹോട്സ്പർ അറിയിച്ചു.കഴിഞ്ഞ ടേമിലെ എല്ലാ ടൂർണമെന്റുകളിലുമായി 43 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റുമായി ഡേവീസ് ടോട്ടന്‍ഹാമുമായി തരകേടില്ലാത്ത പ്രകടനം പുറത്തെടുത്തു.നോർത്ത് ലണ്ടനിലെ 11 വർഷത്തെ സേവനത്തിലേക്ക് അദ്ദേഹത്തെ പുതിയ മൂന്ന് വർഷത്തെ കരാര്‍ എത്തിക്കും.

Ben Davies signs new Tottenham deal until 2025

2014-ൽ £11.4m ഫീസിന് ടോട്ടൻഹാമിൽ ചേരുന്നതിന് മുമ്പ് ഡേവീസ് സ്വാൻസീ സിറ്റിക്കൊപ്പം EFL കപ്പ് നേടിയിരുന്നു.ടോട്ടൻഹാമിനൊപ്പം ഇതുവരെ ഒരു പ്രധാന ട്രോഫി നേടിയിട്ടില്ലെങ്കിലും, എറിക് ഡിയർ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരോടൊപ്പം അദ്ദേഹം മികച്ച ബാക്ക് ത്രീ ലൈന്‍ രൂപീകരിച്ചു.ടീമില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ച താരം കരാര്‍ വിപുലീകരണം വന്നപ്പോള്‍ മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല എന്നും ടോട്ടന്‍ഹാം വെബ്‌സൈറ്റിനോട്‌  വെളിപ്പെടുത്തി.

Leave a comment