European Football Foot Ball Top News transfer news

സെര്‍ജിനോ ഡെസ്റ്റിനെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ്

July 24, 2022

സെര്‍ജിനോ ഡെസ്റ്റിനെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ്

യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ഡെസ്റ്റിനെ ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരാൻ താൽപ്പര്യപ്പെടുന്നുവെന്ന് ഒരു റിപ്പോർട്ട് വന്നിട്ടുണ്ട്.ഇരുവരും അയാക്സിൽ ഒരുമിച്ച് പ്രവർത്തിച്ചതിനാല്‍ ഒരു കൂടുമാറ്റം ഇരു കൂട്ടര്‍ക്കും ഗുണം ചെയ്തേക്കും എന്നാണ് ടെന്‍ ഹാഗ് കരുതുന്നത്.സാവി ഹെർണാണ്ടസിന്റെ വിശ്വാസം നേടി എടുക്കാന്‍ കഴിയാത്തത് മൂലം ജനുവരിയിൽ ബാഴ്‌സലോണ വിടാൻ ഡെസ്റ്റ് തീരുമാനിച്ചിരുന്നു.

Man Utd offered chance to sign Sergino Dest

ഈ സാഹചര്യത്തിൽ, ന്യായമായ 20 മില്യൺ യൂറോയ്ക്ക് താരത്തിനെ  വില്‍ക്കാന്‍  ബാഴ്സക്ക് സന്തോഷമേ ഉള്ളൂ.25 മില്യൺ യൂറോയ്ക്ക് ആണ് അയാക്സില്‍ നിന്ന് ബാഴ്സ താരത്തിനെ വാങ്ങിയത്.പ്രതിഭയും സാങ്കേതികമായി വളരെ കഴിവുള്ളവനുമാണെങ്കിലും, ഡെസ്റ്റിന്റെ ഗെയിമിലെ ചെറിയ പിഴവുകള്‍ മൂലം ഇതുവരെയുള്ള രണ്ട് സീസണുകളിൽ ഒരു തുടക്കസ്ഥാനം നേടുന്നതിൽ താരം  പരാജയപ്പെട്ടു.

Leave a comment