European Football Foot Ball Top News

പ്രീസീസൺ മത്സരത്തിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല

July 23, 2022

author:

പ്രീസീസൺ മത്സരത്തിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല

പ്രീസീസൺ മത്സരത്തിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല. ഓസ്‌ട്രേലിയയിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സ്റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ല സമനില നേടിയത്.

പോയ സീസണിൽ നടന്ന മത്സരത്തിന് സമാനമായ പ്രകടനമാണ് വില്ല ചുവന്ന ചെകുത്താൻമാർക്കെതിരെ പുറത്തെടുത്തത്. ആദ്യ പകുതിയിൽ നിറഞ്ഞാടിയ യുണൈറ്റഡ് 2 ഗോളിന് മുന്നിലെത്തിയിരുന്നു. ജാഡൻ സാഞ്ചോയുടെ ഗോളും മാറ്റി കാഷിന്റെ സെൽഫ് ഗോളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്.

എന്നാൽ കാലാവസ്ഥ മാറിമറിഞ്ഞ രണ്ടാം പകുതിയിൽ അലസതയാർന്ന പ്രകടനമാണ് മാഞ്ചസ്റ്റർ പുറത്തെടുത്തത്. ലിയോൺ ബെയ്‌ലിയാണ് ആസ്റ്റൺ വില്ലയുടെ ആദ്യ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ കാളം ചേമ്പേഴ്‌സ് ആസ്റ്റൺ വില്ലയുടെ സമനില ഗോളും കണ്ടെത്തി. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പതിനൊന്നു ഗോളുകൾ നേടി വിജയം കുറിച്ചതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ സമനില ആരാധകരിൽ നിരാശ ഉണ്ടാക്കുന്നതാണ്.

Leave a comment