European Football Foot Ball Top News transfer news

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾക്കായി ആന്റണിയുടെ ഏജന്റ് ഇംഗ്ലണ്ടിൽ

July 23, 2022

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾക്കായി ആന്റണിയുടെ ഏജന്റ് ഇംഗ്ലണ്ടിൽ

ബ്രസീലിയൻ താരത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടെ, മാഞ്ചസ്റ്റർ യുണൈറ്റഡുമായി ട്രാൻസ്ഫർ ചർച്ചകൾ നടത്താൻ അയാക്‌സ് ഫോര്‍വേഡ്   ആന്റണിയുടെ പ്രതിനിധി ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ട്.കഴിഞ്ഞ സീസണിൽ ഡച്ച് ചാമ്പ്യൻമാർക്കായി 22 കാരനായ അദ്ദേഹം 33 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 10 അസിസ്റ്റുകളും രേഖപ്പെടുത്തി.

Antony agent 'in England for talks with Manchester United'

ടോക്ക്‌സ്‌പോർട്ട് ട്രാൻസ്ഫർ ഇൻസൈഡർ അലക്‌സ് ക്രൂക്ക് പറയുന്നതനുസരിച്ച്, ഈ വേനൽക്കാലത്ത് റെഡ് ഡെവിൾസിന് 70 മില്യൺ യൂറോ ചിലവില്‍ ആന്റണിയെ സൈൻ ചെയ്യാൻ സാധ്യതയുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിന് അദ്ദേഹത്തോടുള്ള താൽപര്യം അവസാനിച്ചുവെന്ന് ധാരാളം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടുപോയാൽ മാത്രമേ ആന്റണിയേ യുണൈറ്റഡ് സൈന്‍ ചെയ്യുള്ളൂ എന്ന വാര്‍ത്ത‍ തെറ്റ് ആണ് എന്നാണ്  അലക്‌സ് ക്രൂക്ക് പറഞ്ഞത്.എറിക് ടെൻ ഹാഗ് മാനെജ്മെന്റ്റിനോട്‌ ഇനിയും സൈനിംഗ് ആവശ്യപ്പെടുന്നുണ്ട്.അതില്‍ ഒന്നാമത്തെ താരമാണ് ആന്റണി എന്നും  ടോക്ക്‌സ്‌പോർട്ട്  രേഖപ്പെടുത്തി.

Leave a comment