European Football Foot Ball Top News transfer news

അയ്‌മെറിക് ലാപോർട്ട – ബാഴ്സയുടെ പുതിയ ലക്ഷ്യം

July 22, 2022

അയ്‌മെറിക് ലാപോർട്ട – ബാഴ്സയുടെ പുതിയ ലക്ഷ്യം

മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് അയ്‌മെറിക് ലാപോർട്ടയുടെ  നീക്കം ബാർസിലോണ പരിഗണിക്കുന്നതായി റിപ്പോർട്ട്.കറ്റാലൻ ഭീമന്മാർ കഴിഞ്ഞ കുറച്ച്  ആഴ്ചകളിൽ സെവിയ്യയുടെ ജൂൾസ് കൗണ്ടെയുമായി ശക്തമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ ചെൽസി ഇപ്പോൾ ഫ്രഞ്ചുകാരന്റെ സൈനിംഗ് നേടുന്നതില്‍ വിജയിക്കുമെന്ന്  കരുതപ്പെടുന്നു.ഫിചാജെസ് പറയുന്നതനുസരിച്ച്, ബാഴ്‌സലോണ കൂണ്ടേയേ നഷ്ട്ടപ്പെട്ടാല്‍ ലാപോർട്ടെ ആണ് അവരുടെ പ്ലാന്‍ ബി.

Barcelona 'weighing up summer move for Aymeric Laporte'

സ്‌പെയിൻ ഇന്റർനാഷണൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് അത്‌ലറ്റിക് ബിൽബാവോയിലൂടെയാണ്, മാൻ സിറ്റിയിലേക്ക് മാറുന്നതിന് മുമ്പ് 2012 നും 2018 നും ഇടയിൽ 222 മത്സരങ്ങളില്‍ ബാസ്ക്ക് ടീമിന് വേണ്ടി അദ്ദേഹം  കളിച്ചിട്ടുണ്ട്.ഡിഫൻഡറിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ കരാര്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും മൂന്നു വര്‍ഷം ഉണ്ട്.മറ്റ് ടീമുകള്‍ താരത്തിനു വേണ്ടി നീക്കങ്ങള്‍ നടത്തി എങ്കിലും നിലവിലെ വിപണിയിൽ മാൻ സിറ്റി വിടാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലാപോർട്ടെ അടുത്തിടെ പറഞ്ഞു.ഈ വേനൽക്കാലത്ത് ബാഴ്‌സലോണ ഇതിനകം തന്നെ ഒരു പുതിയ സെന്റർ ബാക്കിനെ എത്തിച്ചിട്ടുണ്ട്.ചെൽസിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ആൻഡ്രിയാസ് ക്രിസ്റ്റെൻസനെ കൊണ്ടു വന്നിരുന്നു.അതേസമയം റൊണാൾഡ് അരൗഹോ, ജെറാർഡ് പിക്വെ, എറിക് ഗാർഷ്യ എന്നിവർ സാവിയുടെ മറ്റ്  ഓപ്ഷനുകള്‍ ആണ്.

Leave a comment

Your email address will not be published. Required fields are marked *