European Football Foot Ball Top News transfer news

യുണൈറ്റഡിന്റെ മധ്യനിരയിൽ ഇനി ക്രിസ്റ്റ്യന്‍ എറിക്‌സണും

July 15, 2022

author:

യുണൈറ്റഡിന്റെ മധ്യനിരയിൽ ഇനി ക്രിസ്റ്റ്യന്‍ എറിക്‌സണും

ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിന്റെ കൂടുമാറ്റവുമായി സംബന്ധിച്ച വിവരം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. താരം നേരത്തെ തന്നെ യുണൈറ്റഡില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് ചുവന്ന ചെകുത്താന്‍മാര്‍ താരത്തെ സ്വന്തമാക്കിയ വിവരം സ്ഥിരീകരിക്കുന്നത്.

മൂന്ന് വര്‍ഷത്തെ കരാറില്‍ ഫ്രീ ട്രാന്‍സ്ഫറിലാണ് 30കാരനായ ക്രിസ്റ്റ്യന്‍ എറിക്‌സണെ യുണൈറ്റഡ് തങ്ങളുടെ പാളയത്തിലെത്തിക്കുന്നത്. പോൾ പോഗ്‌ബ, യുവാൻ മാട്ട തുടങ്ങിയ താരങ്ങൾ മധ്യനിരയിൽ നിന്നും പിൻവാങ്ങിയ സാഹചര്യത്തിലാണ് എറിക്‌സൺ എത്തുന്നത്.

2020 യൂറോ കപ്പ് മത്സരത്തിനിടെ കാര്‍ഡിയാക് അറസ്റ്റ് വന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ താരത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ വരാൻ അവസരം നൽകിയ ബ്രന്റ്‌ഫോര്‍ഡിനെ ഒഴിവാക്കിയാണ് താരം ചുവന്ന കുപ്പായമണിയാൻ എത്തുന്നത്. നേരത്തെ ടോട്ടനം ഹോട്‌സ്പറിലായിരുന്നപ്പോഴും എറിക്സണെ സ്വന്തമാക്കാനുള്ള താത്പര്യം യുണൈറ്റഡ് പലതവണ അറിയിച്ചിട്ടുള്ളതായിരുന്നു. കളത്തിലേക്ക് തിരിച്ചെത്തിയ എറിക്‌സണ്‍ പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡില്‍ പോയ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Leave a comment