Cricket Cricket-International Top News

കോലിയെ പിന്തുണച്ച് പാക് നായകന്‍ ബാബ‍ര്‍ അസം രംഗത്ത്

July 15, 2022

author:

കോലിയെ പിന്തുണച്ച് പാക് നായകന്‍ ബാബ‍ര്‍ അസം രംഗത്ത്

മോശം ഫോം തുടരുന്ന വിരാട് കോലിയെ പിന്തുണച്ച് പാക് നായകന്‍ ബാബ‍ര്‍ അസം രംഗത്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും നിരാശയോടെ മടങ്ങിയതിനു പിന്നാലെയാണ് കോലിക്ക് പിന്തുണയുമായി ബാബര്‍ എത്തിയത്. ‘ഈ കാലവും കടന്നുപോകും’ എന്നാണ് കോലിയെ ചേര്‍ത്തുനിര്‍ത്തിയുള്ള ഫോട്ടോ സഹിതം ബാബറിന്‍റെ ട്വീറ്റ്.

ഈ ട്വീറ്റ് പിന്നാലെ ആരാധകര്‍ ഹൃദയത്തില്‍ ഏറ്റെടുക്കുകയും ചെയ്തു. ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോ‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. ഇതിന് പിന്നാലെ വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കോലിയെ ഒഴിവാക്കിയിട്ടുണ്ട്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല.

Leave a comment