Cricket Cricket-International Top News

ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാമത്

July 13, 2022

author:

ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാമത്

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം. ഇംഗ്ലണ്ടിനെതിരായ കിടിലൻ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ പാകിസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 108 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുമ്പ് ഇന്ത്യയ്ക്ക് 105 റേറ്റിങ് മാത്രമാണുണ്ടായിരുന്നത്.

ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്തതോടെ ഇന്ത്യ 105-ല്‍ നിന്ന് 108 റേറ്റിങ്ങിലേക്കുയര്‍ന്നു. ഇതോടെ ചിരവൈരികളായ പാകിസ്താനെ നാലാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. നാലാമതുള്ള പാക് പടയ്ക്ക് 106 റേറ്റിങ്ങാണുള്ളത്. 126 റേറ്റിങ്ങുമായി ന്യൂസിലന്‍ഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 122 റേറ്റിങ്ങുമായി ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്ത് തുടരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തോറ്റ ഓസ്‌ട്രേലിയ അഞ്ചാം റാങ്കിലേക്ക് വീണു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളാണ് ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍

Leave a comment