Cricket Cricket-International Top News

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈപ്പിടിയിലാക്കി ബുംറ

July 13, 2022

author:

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈപ്പിടിയിലാക്കി ബുംറ

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈപ്പിടിയിലാക്കി ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ പിന്നിലാക്കിയാണ് ബുംറയുടെ കുതിപ്പ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഒന്നാമെത്തിയയത്. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ പുറത്തെടുത്ത 6 വിക്കറ്റ് പ്രകടനമാണ് താരത്തിന് തുണയായത്. ഏകദിനത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ താരം കൂടിയാണ് ബുംറ.

ഇംഗ്ലണ്ടിനെതിരെ 19 റണ്‍സ് മാത്രം വിട്ടുകൊടത്ത ബുംറ ആറ് വിക്കറ്റുകളാണ് കൊയ്‌തത്. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയാണ് മൂന്നാമത്. നാല് സ്ഥാനങ്ങള്‍ നഷ്ടമായ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് ഏഴാം റാങ്കിലേക്ക് വീണു. ജോസ് ഹേസല്‍വുഡ്, മുജീബ് ഉര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ യഥാക്രമം നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. മാറ്റ് ഹെന്റി, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

അതേസമയം ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്ത് എത്തിയതും ശ്രദ്ധേയമായി. ടി20 റാങ്കിംഗില്‍ 44 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്തെത്തിയത്. അതേസമയം ബൗളര്‍മാരുടെ റാങ്കിംഗില്‍ ഭുവനേശ്വര്‍ കുമാര്‍ ആദ്യ പത്തിലെത്തി. എട്ടാം സ്ഥാനത്താണ് താരം.

Leave a comment