European Football Foot Ball Top News transfer news

ബാഴ്സലോണയേ മറികടന്ന് സെന്റർ ബാക്ക് കെയ്കി ഫെർണാണ്ടസിനെ സൈന്‍ ചെയ്ത്

July 13, 2022

ബാഴ്സലോണയേ മറികടന്ന് സെന്റർ ബാക്ക് കെയ്കി ഫെർണാണ്ടസിനെ സൈന്‍ ചെയ്ത്

ബ്രസീൽ ടീമായ സാന്റോസിൽ നിന്ന്  സെന്റർ ബാക്ക് കെയ്കി ഫെർണാണ്ടസിനെ സൈൻ ചെയ്യാൻ അൽമേരിയ സമ്മതിച്ചതായി മാർക്ക വെളിപ്പെടുത്തി. ഡിഫൻഡർ കഴിഞ്ഞ ഏപ്രിലിൽ 2026 വരെ സാന്റോസിനൊപ്പം കരാര്‍  പുതുക്കിയിരുന്നുവെങ്കിലും 2022/23 മുതല്‍  അൽമേരിയ ജേഴ്സിയില്‍ കളിച്ചേക്കും.കഴിഞ്ഞ ജനുവരിയിൽ ബാഴ്‌സലോണ താരത്തിനെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.

Kaiky Fernandes (@kaikyfernandes_) ಅವರಿಂದ ಪ್ರತಿಕ್ರಿಯೆಗಳನ್ನು ಹೊಂದಿರುವ ಟ್ವೀಟ್‌ಗಳು / Twitter

കേക്കിക്ക് ഇപ്പോഴും 18 വയസ്സ് മാത്രമേ ഉള്ളൂ, എന്നാൽ  ട്രാൻസ്‌ഫർമാർക്ക് താരത്തിന്‍റെ മൂല്യം  8 മില്യൺ യൂറോയായി കണക്കാക്കുന്നു. പ്രമോഷനെ തുടർന്നുള്ള ആദ്യ സീസണിൽ തന്നെ  ലാ ലിഗയിൽ നിന്ന് തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍  അദ്ദേഹത്തിന്റെ സൈനിംഗ് സഹായിക്കുമെന്ന് അൽമേരിയ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ വർഷം സെഗുണ്ട ഡിവിഷൻ നേടി ഒന്നാമതായി ഫിനിഷ് ചെയ്ത അൽമേരിയ എഫ്സി  വലിയ പ്രതീക്ഷകളോടെ ആണ് ലാലിഗയിലേക്ക് വരുന്നത്.

Leave a comment