European Football Foot Ball Top News transfer news

ബാഴ്സലോണയുടെ നടപടികളെ വിമർശിച്ച് ഡാനി ആല്‍വസ്

July 12, 2022

ബാഴ്സലോണയുടെ നടപടികളെ വിമർശിച്ച് ഡാനി ആല്‍വസ്

ഈ സീസണിലും താന്‍ ബാഴ്സ ജേഴ്സിയില്‍ കളിക്കും എന്ന് കരുതി എന്നും എന്നാല്‍ ക്ലബിന്റെ തീരുമാനത്തില്‍ താന്‍ ആകെ തകര്‍ന്നു പോയെന്നും ബ്രസീല്‍ താരം ഡാനി ആല്‍വസ് വെളിപ്പെടുത്തി.2021/22 രണ്ടാം പകുതിയിൽ ബാഴ്‌സലോണയ്‌ക്കായി  അദ്ദേഹം 15 മത്സരങ്ങൾ കളിച്ചു, ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ടീമിന് വേണ്ടി  സംഭാവന ചെയ്തു.

Dani Alves: 'Everyone says I'm old but I completely disagree' | Brazil |  The Guardian

“ബാഴ്‌സലോണയിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്.ഈ രണ്ടാം അവസരത്തിന് വേണ്ടി ഞാന്‍ അഞ്ച് വർഷമായി സ്വപ്നം കണ്ടിരുന്നു.എനിക്ക് അത്രക്ക് പ്രിയപ്പെട്ട ക്ലബ് നിലവില്‍ ഈ കാട്ടുന്നതില്‍  എനിക്ക് ഭയങ്കര വിഷമം ഉണ്ട്.ബാഴ്‌സലോണ ക്ലബ്ബിന് വേണ്ടി ചരിത്രം സൃഷ്ടിച്ച ആളുകളെ അവര്‍ക്ക് ഒരു വിലയുമില്ല.ഒരു കൂളര്‍ എന്ന നിലയില്‍ , ബാഴ്‌സലോണ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”ആൽവസ് ദി ഗാർഡിയനോട് പറഞ്ഞു.

Leave a comment