Foot Ball ISL Top News

ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ജന്റീനിയൻ താരം ജോര്‍ജെ പെരേര ഡയസ് ക്ലബു വിട്ടതായി ഔദ്യോഗിക സ്ഥിരീകരണം

July 12, 2022

author:

ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ജന്റീനിയൻ താരം ജോര്‍ജെ പെരേര ഡയസ് ക്ലബു വിട്ടതായി ഔദ്യോഗിക സ്ഥിരീകരണം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ജന്റീനിയൻ താരം ജോര്‍ജെ പെരേര ഡയസ് ക്ലബു വിട്ടതായി ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിന്റെ കൊഴിഞ്ഞുപോക്ക് ടീമിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. അര്‍ജന്റൈന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പ്ലേറ്റന്‍സില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഡയസ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. 21 മത്സരങ്ങളില്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി ബൂട്ടുകെട്ടിയ ഡയസ് 8 തവണയാണ് വലകുലുക്കിയത്.

കഴിഞ്ഞ സീസണില്‍ ഡയസ്-ആല്‍വാരോ വാസ്‌ക്വെസ് സഖ്യം ബ്ലാസ്‌റ്റേഴ്‌സിനായി മുന്നേറ്റത്തില്‍ തിളങ്ങിയിരുന്നു. ഈ സീസണില്‍ വാസ്‌ക്വസും ടീം വിട്ട് ഗോവ എഫ്സിയിലേക്ക് കൂടുമാറ്റം നടത്തുകയും ചെയ്‌തിരുന്നു. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുകയായിരുന്നു. സ്‌ട്രൈക്കറായിട്ടാണ് അപ്പോസ്തൊലോസ് കളിക്കുന്നത്.

Leave a comment