കൗണ്ടി സീസണിലേക്ക് മിഡിൽസെക്‌സിനായി കളിക്കാൻ ഉമേഷ് യാദവ് എത്തും
ശേഷിക്കുന്ന കൗണ്ടി സീസണിലേക്ക് മിഡിൽസെക്‌സ് ക്രിക്കറ്റ് വെറ്ററൻ ഇന്ത്യൻ പേസ് ബോളർ ഉമേഷ് യാദവിനെ ടീമിലെത്തിച്ചു. എന്നാൽ താരത്തിന്റെ വിസ സ്വീകരിച്ചുവെന്നറിയുന്നത് വരെ ക്ലബ്ബ് യാദവിനെ ടീമിലെത്തിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിപ്പിക്കുന്നത് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
മർച്ചന്റ് ടെയ്‌ലേഴ്‌സ് സ്‌കൂളിൽ ഈ ആഴ്ച്ച നടക്കാനിരിക്കുന്ന വോർസെസ്റ്റർഷയറിനെതിരായ അവരുടെ വരാനിരിക്കുന്ന മത്സരത്തിനുള്ള ടീമിൽ ഉമേഷ് യാദവിനെ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ച് താരം ഇപ്പോൾ മത്സരത്തിൽ മിഡിൽസെക്‌സിനെ പ്രതിനിധീകരിക്കാനായെത്തും.
മിഡിൽസെക്‌സിന്റെ കൗണ്ടി ചാമ്പ്യൻഷിപ്പിലും സീസണിലെ ശേഷിക്കുന്ന റോയൽ ലണ്ടൻ കപ്പ് കാമ്പെയ്‌നുകളിലും കളിക്കാനാവുമെന്നതിനാൽ യാദവ് ഫസ്റ്റ് ക്ലാസ്, ലിസ്റ്റ്-എ ഫോമുകളിൽ ക്ലബിനായി എത്തുന്നത് ടീമിന് സഹായകരമാവും. അന്താരാഷ്ട്ര പരമ്പരകളിൽ യാദവ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
34 കാരനായ സീമർ ഇന്ത്യയെ പ്രതിനിധീകരിച്ച് 134 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കൂടാതെ 52 ടെസ്റ്റുകളിലും 77 ഏകദിനങ്ങളിലും ഏഴ് അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും നിന്ന് 273 വിക്കറ്റുകൾ വീഴ്ത്താനും താരത്തിനായിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി ഉമേഷ് യാദവിന്റെ കരിയറിലെ മൊത്തത്തിലുള്ള വിക്കറ്റ് നേട്ടം 650 മുകളിലാണ്. കൂടാതെ 2018 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 6/88 എന്നതായിരുന്നു ഇന്ത്യയ്‌ക്കായി താരന്റെ ഏറ്റവും മികച്ച അന്താരാഷ്ട്ര പ്രകടനം.