ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറ്റൈറ്റുകളാണെന്ന് അഫ്രീദി
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറ്റൈറ്റുകളാണെന്ന് വ്യക്തമാക്കി മുന്‍ പാക് നായകന് ഷാഹിദ് അഫ്രീദി രംഗത്ത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ആധികാരിക ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് അഫ്രീദിയുടെ ഈ പരാമർശം.
ഇംഗ്ലണ്ടിനെതിരായി ട20 പരമ്പരയില്‍ ഇന്ത്യന്‍ ടീം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും പ്രത്യേകിച്ച് ഇന്ത്യയുടെ ബോളിംഗ് ശരിക്കും മതിപ്പുളവാക്കിയെന്നും വ്യക്തമാക്കിയാണ് അഫ്രീദി ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറൈറ്റുകളാന്നും വ്യക്തമാക്കിയത്. രണ്ട് മത്സരങ്ങളിലും വൻ വിജയം നേടിയെങ്കിലും മൂന്നാമത്തെ മത്സരത്തിൽ തോൽവി വഴങ്ങിയത് നിരാശയേകിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ഇന്ത്യ തോറ്റെങ്കിലും സൂര്യകുമാർ യാദവിന്റെ സെഞ്ചുറി പോരാട്ടമായിരുന്നു മത്സരത്തിലെ സവിശേഷത. ട്രെന്റ് ബ്രിഡ്ജ് ട്വന്റി 20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 17 റൺസിന്റെ തോൽവിയാണ് നേരിട്ടത്. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 198 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.