European Football Foot Ball Top News transfer news

ഹാരി കെയിനിനു വരുന്ന ഏതു ഓഫറും കേള്‍ക്കാന്‍ ടോട്ടന്‍ഹാം തയ്യാറല്ല

July 11, 2022

ഹാരി കെയിനിനു വരുന്ന ഏതു ഓഫറും കേള്‍ക്കാന്‍ ടോട്ടന്‍ഹാം തയ്യാറല്ല

ബയേൺ മ്യൂണിക്കിൽ നിന്ന് താൽപ്പര്യങ്ങള്‍ നിലനില്‍ക്കുന്നിടെ   ഈ വേനൽക്കാലത്ത് ഹാരി കെയ്‌നിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളൊന്നും ടോട്ടൻഹാം ഹോട്‌സ്‌പർ നടത്താന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് റിപ്പോർട്ട്.ഈ വേനൽക്കാലത്ത് ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർക്ക് റോബർട്ട് ലെവൻഡോവ്‌സ്‌കിയേ നഷ്ടപ്പെടുമെന്നിരിക്കെ ആ വിടവില്‍ ഒരാളെ ജര്‍മന്‍ വമ്പന്‍മാര്‍ റിക്ര്യൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്.

Harry Kane celebrates scoring for Tottenham Hotspur against Everton on March 7, 2022

ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച് കെയിനിനെ തൊടാന്‍ പറ്റാത്ത ഒരു താരമായി ലണ്ടന്‍ ക്ലബ് കാണുന്നു.നോർത്ത് ലണ്ടൻ വമ്പന്മാർ കെയ്‌നുമായി അടുത്ത ഭാവിയിൽ ഒരു പുതിയ കരാറിനെക്കുറിച്ച് ചർച്ചകൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും റൊമാനോ അവകാശപ്പെടുന്നു.താരത്തിന്‍റെ കരിയര്‍ അവസാനം വരെ ക്ലബില്‍ നിലനിര്‍ത്താന്‍ ആണ് മാനേജ്മെന്റ് തീരുമാനം.ഇംഗ്ലണ്ട് ക്യാപ്റ്റനെ ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി  കഴിഞ്ഞ സമ്മറില്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ ക്ലബില്‍ തുടരാന്‍ ആയിരുന്നു കെയിനിന്റെ തീരുമാനം.

Leave a comment